ഇൻഡോറിൽ നിന്നുള്ള യുവ ഗായിക പലക് മുഛാൽ ബോളിവുഡിൽ പേരെടുത്തിട്ട് ഒരു വ്യാഴവട്ടം പൂർത്തിയായിരിക്കുന്നു, ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ. സൽമാൻഖാൻ ചിത്രമായ ഏക് ദാ ടൈഗറും ആഷിഖി2, ബാഹുബലി, എം.എസ്. ധോണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കൊണ്ട് മാത്രമല്ല, ഈ ഗായികയുടെ ജീവിതം അടയാളപ്പെടുത്തപ്പെടുന്നത്.
സംഗീത പരിപാടികൾ കൊണ്ട് മൂവായിരത്തിലേറെ കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയക്കുള്ള തുകയാണ് നാളിതുവരെ പലക് മുഛാൽ സ്വരൂപിച്ചത്. ജൂൺ 11ന് ജന്മനാടായ ഇൻഡോറിൽ അലോക് എന്ന ബാലന്റെ ശസ്ത്രക്രിയയോടെ ഇത് 3000 ആയി.
ഏഴുവയസ്സുള്ളപ്പോൾ വീടിനടുത്തുള്ള കടകളിൽ കാർഗിൽ യുദ്ധവീരന്മാർക്കു വേണ്ടി പാട്ടുപാടി കാൽലക്ഷം രൂപ സമാഹരിച്ചുകൊണ്ട് തുടങ്ങിയ ദൗത്യമാണ് പിന്നീട് ഇത്രയേറെ കുഞ്ഞുഹൃദയങ്ങളുടെ വീണ്ടെടുപ്പായി മാറിയത്. സംഗീത പരിപാടികൾക്ക് പ്രതിഫലമായി ഈ കുഞ്ഞുങ്ങളിൽനിന്ന് ഒരു പാവ മാത്രമാണ് ഗായിക സ്വീകരിക്കാറ്. സംഗീത സംവിധായകനായ സഹോദരൻ പലാശ് മുഛാലും നിർധന രോഗികളുടെ ചികിത്സാ സഹായത്തിന് കച്ചേരികൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.