വിവാഹമോചനത്തിൽ ആദ്യമായി പ്രതികരിച്ച് എ.ആർ റഹ്മാന്റെ ഗിറ്റാറിസ്റ്റ് മോഹനി ഡേ; 'എരിതീയിൽ എണ്ണയൊഴിക്കാൻ താൽപര്യമില്ല'

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് എ. ആർ റഹ്മാന്റെ ഗിറ്റാറിസ്റ്റ് മോഹനി ഡേ. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'അഭിമുഖമെടുക്കാനെന്നുപറഞ്ഞ് വലിയതോതിലുള്ള അഭ്യർഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം', മോഹിനി ഡേ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എ. ആർ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വേർപിരിയൽ വാർത്ത പുറത്തെത്തിയതിന് പിന്നാലെയാണ് മോഹനി ഡേ വിവാഹമോചനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം റഹ്മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ സൈറയുടെ അഭിഭാഷക വന്ദന ഷാ വ്യക്തമാക്കിയിരുന്നു. കൂടാതെ അനാവശ്യ പ്രചരണം അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് എ. ആർ റഹ്മാന്റെ മക്കളായ മക്കളായ എ.ആർ. അമീൻ, റഹീമ, ഖദീജ എന്നിവരും എത്തിയിട്ടുണ്ട്.

'എന്റെ പിതാവ് ഒരു ഇതിഹാസമാണ്. അദ്ദേഹം നൽകിയ അവിശ്വസനീയമായ സംഭാവനകൾ കൊണ്ടു മാത്രമല്ല, വർഷങ്ങളായി അദ്ദേഹം ആർജിച്ച മൂല്യങ്ങളും ആദരവും സ്നേഹവുമൊക്കെ അതിന് തെളിവാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിക്കുന്നത് ഏറെ നിരാശാജനകമാണ്. ഒരാളുടെ ജീവിതത്തെയും പാരമ്പ​ര്യത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെ ആദരവിന്റെയും പ്രാധാന്യം മറക്കരുത്. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും ദയവായി വിട്ടുനിൽക്കണം. അദ്ദേഹത്തിന്റെ അന്തസ്സും നമ്മിൽ അദ്ദേഹം ചെലുത്തിയ അതി​ശയകരമായ സ്വാധീനവും നമുക്ക് ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ -അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘കിംവദന്തികൾ വെറുപ്പുള്ളവരാണ് കൊണ്ടുനടക്കുന്നത്. പ്രചരിപ്പിക്കുന്നത് വിഡ്ഡികൾ. സ്വീകരിക്കുന്നത് മൂഢന്മാരും’ -റഹീമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

പങ്കാളിയും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മോഹിനി ഡേ പറഞ്ഞത് ഇങ്ങനെ;

‘ഹൃദയത്തിന് വളരെ ഭാരമേറിയ വാർത്തയാണ് പുറത്തുവിടുന്നതെന്നും കുടുംബത്തിനും കൂട്ടുകാർക്കുമെല്ലാം നന്ദിയെന്നും ഇരുവരും ചേർന്നുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിച്ചു. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിത്. നല്ല സുഹൃത്തുക്കളായി ഇനിയും തുടരും. ഒരുമിച്ച് സംഗീതം ചെയ്യുന്നത് നിർത്തില്ല. തങ്ങളുടെ സ്വകാര്യത ആരാധകർ മാനിക്കണം -മോഹിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Tags:    
News Summary - AR Rahman's Bassist Mohini BREAKS Silence On Rumours Linking Her Divorce To Him: 'I Know Exactly...'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.