പാടി അഭിനയിച്ചത് 21 പൊലീസുകാർ; ഹിറ്റായി 'ശ്രാവണ പൗർണ്ണമി' ഓണ സം​ഗീത ആൽബം

ഓണാഘോഷം കെ​ങ്കേമമാക്കാൻ കോഴിക്കോട് സിറ്റി പോലീസ് ഒരുക്കിയ സം​ഗീത ആൽബത്തിന് സോഷ്യൽമീഡിയയിൽ നിറഞ്ഞ കൈയ്യടി. 'ശ്രാവണ പൗർണ്ണമി' എന്ന പേരിട്ടിരിക്കുന്ന ഓണ സം​ഗീത ആൽബം പൊലിസ് ഉദ്യോ​ഗസ്ഥനായ ദിലീപ് മനു ആണ് രചിച്ചത്. സനീഷ് എബ്രഹാം സംഗീതം നിർവഹിച്ചിരിക്കുന്ന ആൽബം കോഴിക്കോട് സിറ്റിയിലെ 21 പൊലിസ് ഉദ്യോഗസ്ഥർ ചേർന്നാണ് പാടി അഭിനയിച്ചത്. സുവീഷ് പി ആണ് സംവിധാനം.

ഐ.ജി.പി ക്രൈംബ്രാഞ്ച് അശോക് യാദവ് ഐ.പി.എസ്, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി എ അക്ബർ ഐ.പി.എസ് എന്നിവർ ചേർന്നാണ് ആൽബത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്.

റജി മാസ്റ്റർ ഗീത്മഹലും ശ്രീരാഗും ചേർന്നാണ് ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ: ജിനേഷ് സുകുമാരൻ, എഡിറ്റിങ്: തൻസിഹ് റഹ്മാൻ, അഭിനവ് ദിനേശ്, ആദർശ്


Full View

Tags:    
News Summary - 21 policemen sang and acted; 'Shravana Poornami' Onam Musical album

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.