വില്ലനും ഗുണ്ടയും ആയി അടി വാങ്ങുന്ന നടൻ; അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു -ദേവൻ

'ദി ഷോക്ക്' എന്ന ഹ്രസ്വചിത്രത്തിൽ നടൻ അബു സലീമിന്‍റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് നടൻ ദേവൻ.

'ദി ഷോക്ക്' ഒരു ഹൃസ്വചിത്രം കണ്ട് ശരിക്കും ഷോക്കായി. ഒന്നാമത്തേത് അബു സലിം എന്ന നടൻ തന്നെ. നമ്മൾ എത്രയോ സിനിമകളിലൂടെ ഈയാളെ കണ്ടിട്ടുണ്ട്. വില്ലനും ഗുണ്ടയും ആയി നായകന്മാരുടെ കൈയിൽനിന്നും വാരിക്കോരി അടിവാങ്ങുന്ന നടൻ. അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു ശരത്ചന്ദ്രൻ വയനാട് ഈ ചിത്രത്തിലൂടെ -ദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
Full View

പ്രകൃതി ദുരന്തം വലിയ രീതിയിൽ ബാധിച്ച വയനാടി​െൻറ പശ്ചാത്തലത്തില്‍ ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ദി ഷോക്ക്'. എം.ആര്‍ പ്രൊഡക്ഷന്‍സി​െൻറ ബാനറിൽ മുനീർ ടി.കെ, റഷീദ് എം.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം നിർവഹിച്ചത് പോൾ ബത്തേരിയാണ്. പിറന്ന മണ്ണിൽ ത​െൻറ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമ്മകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട്‌ ചേർത്ത് അവരെ തേടിയലയുന്ന ഒരു പിതാവി​െൻറ ജീവിതമാണ് ചിത്രം പറയുന്നത്.

ദേവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 

ഇന്ന് ഒരു ഹൃസ്വചിത്രം കണ്ടു.. "The Shock"... ശരിക്കും ഷോക്ക് ആയിപോയി... ഒന്നാമത്തേത് അബു സലിം എന്നാ നടൻ തന്നെ.. നമ്മൾ എത്രയോ സിനിമകളിലൂടെ ഈയാളെ കണ്ടിട്ടുണ്ട്... വില്ലനും ഗുണ്ടയും ആയി നായകന്മാരുടെ കൈയിൽനിന്നും വാരിക്കോരി അടിവാങ്ങുന്ന നടൻ... അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു ശരത്ചന്ദ്രൻ വയനാട് ഈ ചിത്രത്തിലൂടെ...

രണ്ടാമത്തെ ഷോക്ക്, ശരത്ചന്ദ്രൻ എന്നാ സംവിധായകൻ തന്നെ... ഈ സംവിധായകനെ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി... വന്നും പോയും, ഇപ്പോൾ ഉള്ളവരുമായാ നല്ല പ്രതിഭാശാലികളായ എതു സംവിധായകരോടൊപ്പം നിർത്താൻ പറ്റിയ ഒരു കലാകാരൻ...

മൂന്നാമത്തെ ഷോക്ക്, ഇതിലെ ഇതിവൃത്തം തന്നെ.. കണ്ണിൽ ഈറനണിയാതെ കാണാൻ പറ്റാത്തരീതിയിൽ കഥയെ അവതരിപ്പിച്ചിരിക്കുന്നു... അനാവശ്യ മായ ഒരു ഷോട്ട് പോലുമില്ല...

ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത കുറെ നല്ല അഭിനേതാക്കൾ. മനോഹരമായിത്തന്നെ അവർ തിളങ്ങി...

നാലാമത്തെ ഷോക്ക്.... കഥ അവസാനിക്കുന്നിടത്തു ഒരു ഗാനമുപയോഗിച്ചു നമ്മളെ ഇരുത്തിക്കളഞ്ഞു... കഥ കഴിഞ്ഞാലും കുറച്ചുനേരംകൂടി സ്‌ക്രീനിൽ തന്നെ നോക്കിരിന്നുപോയി ഞാൻ... മനോഹരമായ ഗാനം, അർത്ഥവത്തായ പശ്ചാത്തല സംഗീതം... അതിലുടെ പറയാൻ ഉദ്ദേശിച്ച ആ വലിയ സന്ദേശം ബലവത്തായിത്തന്നെ കാഴ്ചക്കാരിലെത്തുന്നു..

ഛായാഗ്രഹണം അതിമനോഹരമായിരിക്കുന്നു. അവസാനം പുഴ ചോദിക്കുന്നതും പറയുന്നതും അപേക്ഷിക്കുന്നതും ഇതാണ്.... നമ്മൾ മനുഷ്യരോട്..."എന്റെ വഴി നിങ്ങൾ തടയരുത്... തടഞ്ഞാൽ ഞാൻ നിങ്ങളുടെ വഴിയേ സഞ്ചരിക്കേണ്ടിവരും ".... അമ്മയുടെ മണമാണ് മണ്ണിനു... മണ്ണിനെ സ്നേഹിക്കുക....
പ്രിയപെട്ടവരെ, The Shock നിങ്ങൾ ഓരോരുത്തരും കാണണം... കാണിക്കണം...

സ്നേഹാശംസകൾ
ദേവൻ ശ്രീനിവാസൻ....


Full View


Tags:    
News Summary - Actor Devan Praised Abu Salim's The Shock Short Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.