കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ദുരഭിമാനക്കൊലയായിരുന്നു കെവിൻ വധക്കേസ്. ഇഷ്ടപെട്ട ആണിെൻറ കൂടെ ഇറങ്ങിപ്പോയതിന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് നടപ്പിലാക്കിയ ക്രൂരമായ കൊലപാതകമായിരുന്നു അത്. 90 ദിവസത്തെ വിചാരണക്കൊടുവിൽ സംഭവത്തിൽ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
കേരളത്തെ ഞെട്ടിച്ച ആദ്യ ദുരഭിമാനക്കൊലയെ ആസ്പദമാക്കി രൂപേഷ് കുമാർ സംവിധാനം ചെയ്ത 'ബേർഡ്സ് ആൻഡ് ബ്രദേഴ്സ്' എന്ന ഹൃസ്വ ചിത്രം ശ്രദ്ധനേടുന്നു. ആക്ട് ലഭിയൻസ് 23 നിർമാണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിെൻറ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോയൽ സേവിയർ പോളാണ്.
അരുൺ രാജാണ് സംഗീതം. എഡിറ്റിംഗ്: സിലേഷ് കെ, എക്‌സൈക്യൂട്ടീവ് പ്രൊഡയോസേഴ്സ്: കല ഘനശ്യാം, വിഷ്ണു റാം, അഭിനേതാക്കൾ: സിലേഷ്, ലിൻഷ, കിരൺ ഷാജി, വിഷ്ണു കെ വി, വിഷ്ണു റാം, നുസ്രത്, ടീനു, രവീണ, ലെവിൻ, കിരൺ ലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.