കോവിഡ് ഭീതിയിൽ ഏറ്റവും അടുത്തവരെ പോലും ഒറ്റപ്പെടുത്തുന്നവരുടെയും അങ്ങിനെ ഒറ്റപ്പെടുന്നവരുടെയും ആത്മസംഘർഷങ്ങളും നൊമ്പരവും പകർത്തുകയാണ് 'ചാരം' എന്ന ഹ്രസ്വചിത്രം. കുടുംബത്തിലുള്ളവരുടെയും സഹപ്രവർത്തകരുടെയും അയൽക്കാരുടെയുമൊക്കെ ഒറ്റപ്പെടുത്തൽ സഹിക്കാനാകാതെ ജീവനൊടുക്കിയവരുടെ വാർത്തകൾ നിരന്തരം കേൾക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായൊരു പ്രമേയമാണ് 'ചാരം' കൈകാര്യം ചെയ്യുന്നത്.
നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന ഓട്ടോ ഡ്രൈവർ ജോസഫിന്‍റെ കഥയാണിത്. കോവിഡ് കാലത്ത് പുറത്തിറങ്ങി രോഗവുമായി വന്നാൽ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ് ഭാര്യയും കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയതിന്‍റെ പേരിൽ മറ്റ് ഓട്ടോക്കാരും അകറ്റി നിർത്തുേമ്പാൾ ജോസഫ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. 'വാക്കൊന്നു പറയുേമ്പാൾ നോക്കിപ്പറയണം, വാക്കൊന്ന് വാളായി മാറരുതേ' എന്ന സന്ദേശമാണ് ചിത്രം പകർന്നുനൽകുന്നത്.
'ചാര'ത്തിന്‍റെ രചനയും സംവിധാനവും ടെന്നി ജോസഫ് ആണ് നിർവഹിച്ചിരിക്കുന്നത്. എ.എച്ച്.സി പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ അരുൺ എസ്. ചന്ദ്രൻ ആണ് നിർമ്മാണം. പ്രദീപ് പനങ്ങാട്, വൽസല രവി, റോക്കി ജോബാൽ, ആഷ്ലിൻ സേവ്യർ, അൻ മേരി ജോസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. കാമറ-നിതിൻ മൈക്കിൾ, എഡിറ്റർ-ടിനു കെ. തോമസ്, സംഗീതം- താൻസൻ ബേണി, രചന-ഷീജ ജയദേവ്, ആലാപനം-ഉണ്ണി കാർത്തികേയൻ, സാന്ദ്ര സിൽവസ്റ്റർ, ആന്‍റണി അലൻ, ശ്രീഷ്മ ജയേഷ്, സൗണ്ട് ഡിസൈൻ-അലൻ നോർബർട്ട്, സൗണ്ട് മികസ്സിങ്-ബിനൂപ് എസ്. ദേവൻ, സൗണ്ട് റെക്കോർഡിങ്-അനിൽ, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം (കണ്ണൻ), പ്രോജക്ട് ഡിസൈനർ-ലൈജു ജോർജ്, അസോസിയേറ്റ് ഡയറക്ടർ-ജിഷ രാജൻ, മേക്കപ്പ്-സുരേഷ് ചെമ്മനാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.