കൊച്ചി : സമീപകാലത്തായി ഒട്ടേറെ ത്രില്ലർ ചലച്ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് ഒരുകൂട്ടം പ്രവാസി മലയാളികൾ ചേർന്ന് ഒരുക്കിയ ഹ്രസ്വ ചിത്രം 'ഡിറ്റക്ടീവ് വർമ'. ഒരു മുഴുനീള ചിത്രത്തോട് കിടപിടിക്കുന്ന മേകിങ് തന്നെയാണ് ചിത്രത്തിെൻറ സവിശേഷത.
പൂർണമായും ആസ്ട്രേലിയലിൽ ചിത്രീകരിച്ച 'ഡിറ്റക്ടീവ് വർമ' ത്രില്ലർ ആഖ്യാന ശൈലിയിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിൽനിന്ന് ആസ്‌ട്രേലിയയിൽ എത്തുന്ന രണ്ട് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ആസ്‌ട്രേലിയൻ മലയാളിയായ അനിത്ത് ആൻറണിയാണ് ചിത്രത്തിെൻറ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. നിർമാണം സ്റ്റെഫി ഫിലിപ്പ്, സംഗീതം ജോനാഥൻ ബ്രൂസ്, ടോണി വിൽസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.