മുപ്പതോളം സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ട നടനും കഥാകൃത്തുമായ ഗഫൂർ പൊക്കുന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹ്രസ്വചിത്രമാണ് 'കാട്ടുപൈലി'. കോഴിക്കോട് മത്സ്യ മാർക്കറ്റിൽ നിന്നും മലയാളത്തിന്‍റെ പ്രിയനടൻ കുതിരവട്ടം പപ്പു കണ്ടെത്തിയ നാടകനടനാണ് ഗഫൂർ. തന്‍റെ സൃഷ്ടികളിലെല്ലാം സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങളെയാണ് ഗഫൂർ സൃഷ്ടിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ഒരു കുടുംബം അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ വേദനയുടെ കഥ പറയുന്ന 'കണ്ണീർപ്പൊതി'ക്ക് ശേഷം ഗഫൂർ സംവിധാനം ചെയ്യുന്ന 'കാട്ടുപൈലി' നിർമ്മിക്കുന്നത് ആഷിക്ക് ബേപ്പൂരാണ്. 'കാട്ടുപൈലി' എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആഷിക്കാണ്. കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കാട്ടുപൈലിയിൽ എത്തിനിൽക്കുന്നതും ശേഷമുള്ള ദുരൂഹതകളുമാണ് ചിത്രം പറയുന്നത്.
ബാലതാരങ്ങളായ ദയ, ദിയ, ധനീഷ് കെ, ജൻ റോഷ് എന്നിവരും പി.എസ്. അലി, ബാബു ഗംഗ, മമ്മുട്ടി മാത്തോട്ടം, നവാസ്, സാബു, റാഫി ആലങ്ങോട്, ബൈജു എൻ.പി, ലത്തീഫ് ഒ.എം.ആർ, അസ്‌ലം ഷേർഖാൻ,ആയിശ ഷെറിൻ, ഉഷ കൃഷ്ണദാസ് എന്നിവരുമാണ് അഭിനേതാക്കൾ. ക്യാമറ-അഭിജിത്ത് അഭിലാഷ്, ചീഫ് അസോസിയേറ്റ്-തുഫൈൽ പൊന്നാനി, സംഗീതം-എസ് മ്യൂസിക്സ്, ഗാനരചന-ഇസ്മായിൽ പി.പി, ആലാപനം-പി.എസ് അലി, മേക്കപ്പ്-നീനു പയ്യാനക്കൽ, കോസ്റ്റ്യൂം-ഇസ്മായിൽ വിൻവെയർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശശി കെ.ടി താഴം, സ്റ്റിൽസ്-അനിൽ പേരാമ്പ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.