ലോക്ഡൗൺ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന ഹൃസ്വചിത്രം 'ലോക്ക്' ശ്രദ്ധേയമാകുന്നു. രണ്ടു മിനിറ്റ് 46 സെക്കൻഡ് മാത്രമാണ് ചിത്രത്തിന്‍റെ ദൈർഘ്യം.
മൊബൈൽ ഫോണുകൾ കാമറയാക്കി പരസ്പരം കാണാതെ വിഡിയോ കോളിലൂടെ സംവിധായകന്‍റെ നിർദേശത്തിന് അനുസരിച്ചായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം. ഹൃസ്വ ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ ശിബി പോട്ടോർ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
തൊടുപുഴ സ്വദേശി അൽത്താഫും മണ്ണുത്തി സ്വദേശിനി സ്മിതയും പറവട്ടാനി സ്വദേശിനി നന്ദനയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അവരുടെ വീടുകളിൽ ഇരുന്നാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയും പിന്തുണ നൽകി. ലോക്ക്ഡൗണിൽ സർക്കാർ അനുവദിച്ച ഇളവുകൾ ലംഘിക്കുന്നതിലൂടെ സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപായപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.