കൊച്ചി: കാമ്പുള്ള വരികളും വേറിട്ട ഈണവുമാെയത്തിയ തീറാപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മാർച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തിലാണ് പെണ്മയുടെ രാഷ്ട്രീയം തുറന്നുപറഞ്ഞ് തീറാപ്പ് പുറത്തിറങ്ങിയത്.
സ്നേഹം, പ്രണയം, വാത്സല്യം എന്നിവയുടെ മൊത്തക്കച്ചവടക്കാരായി അറിയപ്പെടുന്ന വികാരങ്ങളും അനുഭവങ്ങളും ഹൃദയത്തിൽ ഒതുക്കിപ്പിടിക്കുന്ന 'അവൾ' തീ കൂടിയാണെന്ന് വിളിച്ചുപറയാനുള്ള ശ്രമമാണ് 'തീറാപ്പെന്ന്' സംവിധായകൻ സച്ചിൻ ദേവ് പ്രതികരിച്ചു.
ഇന്ദുലേഖ വാര്യരും അമീഖ ലിയാനയും ചേർന്ന് പാടി അഭിനയിച്ച തീറാപ്പിന് ലിജിൻ എൽദോയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. യു.എ മനോജും അഞ്ജന എം.കെയും ചേർന്നെഴുതിയ വരികൾക്ക് റെയ്സൺ അലക്സാണ് സംഗീതം പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.