കാസർകോട്: ആഖ്യാന മികവുകൊണ്ടും പ്രമേയപരമായ പുതുമകൊണ്ടും ശ്രദ്ധേയമാകുകയാണ് കാസർകോട് കള്ളാർ സ്വദേശി വിനിൽ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമായ 'ജെ'. യഥാര്‍ഥ ജീവിതാനുഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ജെ' അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിേത്രാവമായ കാൻസ് ഷോർട്ട്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ഹ്രസ്വചിത്രത്തിനുള്ള മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ഒമ്പത് ഷോർട്ട് ഫിലിമുകളിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം 'ജെ' ആയിരുന്നു.
മരണമെന്ന ആവശ്യത്തെ ജീവിതമെന്ന ആഗ്രഹം കൊണ്ട് കീഴടക്കുന്നതാണ് 'ജെ'യുടെ പ്രമേയം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ആഖ്യാന രീതിയാണ് ചിത്രത്തിേന്റത്. ഇസഡ്-എം മൂവീസിന്‍റെ ബാനറില്‍ അനില്‍, സുനില്‍, അനു, മായ എന്നിവരാണ് നിര്‍മാണം. ഛായാഗ്രഹണം-നന്ദുകുമാർ, എഡിറ്റിങ്-ജോസഫ് പൂഞ്ഞാര്‍, കലാസംവിധാനം-ജോര്‍ജ് ഫിലിപ്പ്, സംഗീതം-ഹര്‍ഷില്‍ ജോമോന്‍, എസ്എഫ്എക്സ്-അക്ഷയ് അനില്‍.
വിനിലിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'ജെ'. പത്രപവർത്തകനായിരുന്ന വിനിൽ ജോസഫ് കൊറോണക്കാലത്ത് ലഭിച്ച ഒഴിവ് സമയം ഉപയോഗപ്പെടുത്തിയാണ് ഹ്രസ്വചിത്രം പൂർത്തിയാക്കിയത്. കള്ളാർ അടോട്ടുകയറോഡിൽ വാണിയക്കുന്നേല്‍ ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മായ. മക്കള്‍: മീര, ദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.