ചാവക്കാട്: കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ആറാം ക്ലാസുകാരി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'പാഠം ഒന്ന് പ്രതിരോധം' ശ്രദ്ധേയമാവുന്നു.
ചാവക്കാട് സ്വദേശിയും തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർഥിനിയുമായ മെഹ്റിൻ ഷെബീനാണ് ഈ കുഞ്ഞു സംവിധായിക.
മെഹ്റിൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട മണിയൻപിള്ള രാജു മെഹ്റിനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അഭിനന്ദനം അറിയിച്ചു, മൊബൈൽ ഫോണിൽ ഷൂട്ടിങ്ങും എഡിറ്റിങ്ങും നിർവഹിച്ചതിനു പകരം കാമറയിൽ ഷൂട്ട് ചെയ്യുകയും സാങ്കേതിക തികവോടെ എഡിറ്റ് ചെയ്യാനും പറ്റുന്ന രീതിയിൽ അടുത്ത ഷോർട്ട് ഫിലിം താൻ നിർമിക്കാമെന്ന് വാക്കും കൊടുത്തു.
സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുടെ അഭിനന്ദന സന്ദേശവും കൊച്ചുമിടുക്കിയെ യെത്തിയിരുന്നു.
മന്ത്രിയുടെ ൈകയൊപ്പ് പതിഞ്ഞ പ്രശംസാപത്രം സ്വീകരിച്ചതിെൻറ ആഹ്ലാദത്തിലാണ് ഈ മിടുക്കി. രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മെഹ്റിനാണ്.
കാമറയും എഡിറ്റിങ്ങും സഹോദരൻ അഫ്നാൻ റെഫി നിർവഹിച്ചിരിക്കുന്നു. ചാവക്കാട് എം.ആർ.ആർ.എം. സ്കൂളിനു സമീപം താമസിക്കുന്ന ഷെബിൻ-മെഹ്സാന ദമ്പതികളുടെ മകളാണ് കുട്ടി സംവിധായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.