'എന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെക്കുറെ ഇങ്ങനെയാണ്, ഈ പാട്ടിന് നന്ദി', വാലന്റൈൻസ് ഡേയിൽ സിംഗിൾസിന് മാത്രമായി ഒരു ആന്തം ഇറക്കി അവരുടെ ഹീറോ ആയി മാറിയിരിക്കുകയാണ് നടൻ റിനോഷ് ജോർജ്. ഓ മച്ചാനേ - എ സിംഗിൾസ് വെഡ്ഡിങ്ങ് ആന്തം എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിൽ കൂട്ടുകാർ എല്ലാവരും വിവാഹിതരായി പോകുമ്പോൾ ഒറ്റയ്ക്കായി പോകുന്ന സിംഗിൾസിനെയാണ് കാണിക്കുന്നത്.
നോൺസെൻസ് എന്ന എം സി ജിതിൻ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് റിനോഷ് ജോർജ്. 'ഐ ആം എ മല്ലു' എന്ന മ്യൂസിക് വിഡിയോ മലയാളി യൂത്ത് ഏറ്റെടുത്തിരുന്നു. റിനോഷ് ജോർജ് എന്ന ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ഇതിനകം പുറത്തിറക്കിയ മ്യൂസിക് വിഡിയോകൾക്ക് മില്യൺകണക്കിന് വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷമുള്ള പുനർവിവാഹം നോർമലൈസ് ചെയ്തു കൊണ്ടാണ് ഓ മച്ചാനേ വിഡിയോ ആരംഭിക്കുന്നത്. വിവാഹമോചനം പുതിയ കാലത്തിൽ സാധാരണസംഭവമാണെങ്കിലും അതിനു ശേഷമുള്ള ജീവിതം പലപ്പോഴും പലർക്കും ബുദ്ധിമുട്ടേറിയതാകാറുണ്ട്. വിവാഹമോചനത്തിന് ശേഷം വീണ്ടും ഒരു കൂട്ട് കണ്ടെത്തുന്നത് സാധാരണ ജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു വെക്കുകയാണ് റിനോഷും സംഘവും.
മ്യൂസിക് വിഡിയോയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത് സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ നിന്ന് ആയിരുന്നു. മലയാളികൾക്ക് മാത്രമായി വേണ്ടിയുള്ള ഡേറ്റിംഗ് ആപ്പ് ആയ അരികെയുമായി ചേർന്നാണ് റിനോഷ് ജോർജിന്റെ നേതൃത്വത്തിലുള്ള ആർ ജി എന്റർടയിൻമെന്റ്സ് ഓ മച്ചാനേ മ്യൂസിക് വിഡിയോ ഒരുക്കിയിരിക്കുന്നത്. റിനോഷും അരോഷ് ജോണും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.