ഒരു രംഗം ചിത്രീകരിക്കാൻ വിലകൂടിയ ഉപകരണങ്ങൾ വേണമെന്ന് ആരാണ് പറഞ്ഞത്? ഇവിടെ ഒരു കൂട്ടം ആൺകുട്ടികൾ ചെരിപ്പും ഫോൺ ക്യാമറയും ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്.
ദി ഫിഗൻ എന്നയാളാണ് രസകരമായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രംഗം ആരംഭിക്കാൻ ക്ലാപ്പ് അടിക്കാൻ ഒരു കുട്ടി ഉപയോഗിക്കുന്നത് തന്‍റെ ചെരുപ്പുകളാണ്. അതേസമയം വരാന്തയിലൂടെ നടക്കുന്ന നടന്റെ വ്യക്തമായ ഷോട്ട് ലഭിക്കാൻ നിലത്ത് കിടക്കുകയാണ് ഒരു കുട്ടി. ക്യാമറ മൂവ് ചെയ്യാൻ ഈ കുട്ടിയുടെ കാലിൽ പിടിച്ച് വലിക്കുന്നത് കാഴ്ചക്കാരിൽ ചിരി പടർത്തും.
ശശി തരൂർ അടക്കം നിരവധി പേർ വീഡിയോ ട്വിറ്ററിൽ ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോക്ക് രസകരമായ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.