തൊടുപുഴ: ന്യൂമാന്‍ കോളജിലെ മൂന്നാംവര്‍ഷ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിദ്യാർഥികള്‍ ലോക്ഡൗണ്‍ സാഹചര്യത്തിലിറക്കിയ 'ഡസിൻറ് മാറ്റര്‍' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓൺലൈൻ ക്ലാസുകൾക്കിടെ സമയം കണ്ടെത്തി ഷോർട്ഫിലിമിന് രംഗത്തിറങ്ങിയ മക്കളുടെ അഭിനയം കാമറയില്‍ പകര്‍ത്തിയത് അമ്മമാരാണ് എന്നതാണ് കൗതുകം.
മൊബൈല്‍ കാമറയിലായിരുന്നു ചിത്രീകരണം. 40കാരിയായ മൂവാറ്റുപുഴ സ്വദേശി സി.എന്‍. ഷൈബിയും തൊടുപുഴ സ്വദേശിയും 43 കാരിയുമായ ബിന്ദു ശിവദാസനും 49 കാരിയായ ഇടുക്കി സ്വദേശി മരിയ തോമസുമാണ് ചിത്രത്തിനായി കാമറ കൈകാര്യം ചെയ്തത്.
കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഷോര്‍ട്ട് ഫിലിം എന്ന ആശയം അധ്യാപകരാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഒരു മാസത്തെ ചിത്രീകരണത്തിലുടനീളം ഓണ്‍ലൈനായി നിർദേശങ്ങള്‍ നല്‍കി അധ്യാപകരും ആദ്യമായി കാമറക്ക് മുന്നില്‍ അഭിനയിക്കാന്‍ കുട്ടികളും തയാറായതാണ് പ്രതികൂല സാഹചര്യത്തിലും അമ്മമാര്‍ക്ക് കാമറ ചെയ്യുന്നതില്‍ പ്രചോദനമായത്.
അസി. പ്രഫസർമാരായ ആതിര സതീഷ്, റോമി തോമസ് എന്നിവരാണ് വിദ്യാർഥികളുടെ ഉദ്യമത്തിന് ചുക്കാൻപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.