കായംകുളം: തെക്കേക്കര ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയിൽ നർമ്മകഥകൾ ഹ്രസ്വചിത്രങ്ങളാക്കുന്നു. കലേഷ് കലാലയം സമൂഹമാധ്യമങ്ങളിൽ എഴുതിയ അമ്പതോളം കഥകളാണ് 'ഡബിൾ മാസ്ക്ക്' എന്ന പേരിൽ ചെറുസിനിമകളാക്കുന്നത്. കലേഷ് തന്നെയാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
തെക്കേക്കര ഗ്രാമത്തിെൻറ പശ്ചാത്തലത്തിലാണ് ചിത്രീകരണം. ശ്യാം മാനാപ്പുഴയും സജിത് സിനി ഫെയിമുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൽക്കട്ട വിശ്വഭാരതിയിൽ നിന്നും മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് കഴിഞ്ഞ അനുരാഗ് കേശവനാണ് ആർട്ട് ഡയറക്ടർ.
നൗഷാദ് ചുനക്കരയാണ് നിർമ്മാണം. ദിലീഷ് ആദി ഗ്രാഫിക്സാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തത്. ജിതിൻ കൃഷ്ണയുടെ വരികൾക്ക് ഫൈൻആർട്സ് മാസ്റ്റർ ബിരുദധാരികളുടെ കൂട്ടായ്മയായ ലെമൂറിയന്‍ ആര്‍ട്ടിസ്റ്റ് കളക്ടീവാണ് സംഗീതം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.