കൊടകര: കറുപ്പിനോടുള്ള അധിക്ഷേപവും അവഗണനയും പ്രമേയമാക്കി സുമേഷ് മുണ്ടക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ സിനിമ പ്രേക്ഷകശ്രദ്ധ നേടുന്നു. ഏറെ ഗൗരവമുള്ള വിഷയമാണ് ഒമ്പത് മിനിറ്റുള്ള 'രാജേഷ്' എന്ന ചെറു സിനിമയിലൂടെ സുമേഷ് ചർച്ചയാക്കുന്നത്.
അമേരിക്കയിൽ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവമാണ് പ്രചോദനമെന്ന് ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂലുവള്ളി സ്വദേശി സുമേഷ് മുണ്ടക്കല്‍ പറയുന്നു. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മേളകളിൽ ഉള്‍െപ്പടെ പ്രദര്‍ശിപ്പിച്ച ഈ ചിത്രം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള അംഗീകാരങ്ങളും ലഭിച്ചു. ലോഹിതദാസ് ഫിലിം െഫസ്റ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുരാജനെ മികച്ച ബാലനടനായി തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന ഫെസ്റ്റിവലിലും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തേടിയെത്തിയത് രാജേഷിനെയാണ്.
സുമേഷ് മുണ്ടക്കൽ തന്നെയാണ് കഥയും തിരക്കഥയും. ഹൃത്വിക് ശശികുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍ കെ.എസ്. പ്രതാപന്, വേദന്, അനുരാജന്‍, മോഹന്‍ നൂലുവള്ളി, സഹജ് വേണു തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.