എല്ലാവർക്കിട്ടും പാരവെച്ച് നടക്കുന്ന 'പാഷാണം ഷാജി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സാജു നവോദയയുടെ വേറിട്ട മുഖം അവതരിപ്പിക്കുകയാണ് 'വൈറ്റ്' എന്ന ഹ്രസ്വചിത്രം. കോവിഡ് ലോക്ഡൗണിൽ വരുമാനം നിലച്ചതുമൂലം ഇടത്തരക്കാർ അനുഭവിക്കുന്ന നിസ്സഹായതയാണ് ഏഴ് മിനിറ്റുള്ള ചിത്രം വളരെ ലളിതമായി പറയുന്നത്. നിർധനരുടെ പട്ടികയിൽപ്പെടാത്തത് മൂലം കിറ്റുകൾ ലഭിക്കാതെ വിഷമിക്കുന്ന ഇടത്തരക്കാരുടെ അവസ്ഥയും സമൂഹത്തിന് മുന്നിൽ പണക്കാരനായതിനാൽ മറ്റുള്ളവർക്ക് കിറ്റ് നൽകാനുള്ള പിരിവ് നൽകേണ്ടി വരുന്ന അവരുടെ ദൈന്യതയുമൊക്കെ ചിത്രം പങ്കുവെക്കുന്നു.
മാത്യൂസ് കൂനംമാവ് ആണ് 'വൈറ്റി'ന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബോണി എം. ജോർജ് കാഞ്ഞിരപ്പള്ളിയാണ് നിർമ്മാണം. ഛായാഗ്രഹണവും എഡിറ്റിങും ബെൻ കാച്ചപ്പിള്ളിയും സംഗീതം ഫ്രാൻസിസ് സാബുവും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.