ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള ഒരു കൂട്ടം കൗമാരക്കാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. പാട്ട് പാടിയോ, ഡാൻസ് കളിച്ചോ ടിക്ടോക് ചെയ്തോ അല്ല അവർ വൈറലായത്. മറിച്ച്, അസ്സൽ ഫൈറ്റ് സീൻ അഭിനയിച്ച് കാട്ടിയാണ്. ആക്ഷൻ സിനിമകൾക്ക് പേരുകേട്ട ഇൻഡസ്ട്രിയായ ടോളിവുഡിൽ നിന്നുള്ള ചില സൂപ്പർഹിറ്റ് സിനിമകളിലെ ആക്ഷൻ രംഗങ്ങൾ അതേപടി പുനഃസൃഷ്ടിച്ചാണ് അവർ കൈയ്യടി നേടുന്നത്. പവൻ കല്യാൺ നായകനായ വക്കീൽ സാബ് എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സിനിമാ താരങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എട്ട് മിനിറ്റുള്ള വിഡിയോ നെല്ലൂർ കുരല്ലു എൻറർടൈൻമെൻസ് എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.
ഗ്രാമത്തിെൻറ പശ്ചാത്തലത്തിലുള്ള വിഡിയോ കൃത്യമായ ഡയലോഗ് ഡെലിവറി, ക്രിയേറ്റീവ് ക്യാമറ ആംഗിളുകൾ, എഡിറ്റിങ് ടെക്നിക്കുകൾ എന്നിവ കൊണ്ട് ആരെയും കണ്ണഞ്ചിപ്പിക്കും. വലിയ ബജറ്റിൽ പുറത്തുവരുന്ന ആക്ഷൻ സിനിമകളിലെ ഫൈറ്റ് സീനുകളെ വെല്ലുന്ന വിധിത്തിലുള്ള പ്രകടനമാണ് കുട്ടികളുടേത്. എടുത്തുപറയേണ്ടത് നായകനായെത്തുന്ന 'മുന്ന'യുടെ പ്രകടനം തന്നെയാണ്. മെയ് 23ന് അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ നിലവിൽ യൂട്യൂബിൽ രണ്ടര മില്യൺ കാഴ്ച്ചക്കാരുമായി കുതിക്കുകയാണ്. മലയാള സിനിമാ താരങ്ങളായ ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളുടേത് അസാധ്യമായ കഴിവ് തന്നെയാണെന്നാണ് ഇരുവരുടേയും അഭിപ്രായം.
എം കിരൺ സംവിധാനം ചെയ്ത വിഡിയോയിൽ മുന്ന, റബ്ബാനി, ജലീൽ, കെസിയ, ജാസ്മിൻ, മബാശ, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.