ലോക്ഡൗൺ കാലത്ത് ഒരുക്കിയ ഹ്രസ്വചിത്രം "റിങ് " ശ്രദ്ധേയമാകുന്നു. പരീക്ഷണ സിനിമയായി ഒരുക്കിയ 6 മിനുട്ട് ചിത്രം പല സ്ഥലങ്ങളിലുള്ള അഭിനേതാക്കളാണ് അഭിനിയിച്ചിരിക്കുന്നു. ലോക്ഡൗൺ കാലത്ത് മുറിക്കുള്ളിലിരുന്ന് എങ്ങനെ ഒരു സിനിമയൊരുക്കാം എന്ന ചിന്തയിൽ നിന്നാണ് 'റിങ്'എന്ന ചിത്രം ഉണ്ടാകുന്നത്. ലതീഷ് പാലയാട് ആണ് ചിത്രത്തിന്റെ ആശയവും സ്ക്രിപ്റ്റും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ അവരുടെ വീടുകളിലിരുന്നാണ് ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. കേരളത്തിന് പുറമെ കർണാടക, മേഘാലയ, ആസ്ട്രേലിയ എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കൾ കൂടി ഇതിൽ പങ്കാളികളായി. സമയം വിലപ്പെട്ടതാണ്. ഓരോ ഫോൺ കോളിനും ഒരു ജീവന്റെ വിലയുണ്ടായേക്കാം എന്ന ഒരു സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്.
സംവിധായകനെ കൂടാതെ അബ്ദുൽ ഹമീദ്, രാജീവ് അഴിയൂർ, സുമേഷ് കിളിയന്തറ, ലികു മാഹീ, യദുൽ, ആദിർഷ, അംറീൻ യുസുഫ്, റോമാ ഛേത്രി (മേഘാലയ), മുഹമ്മദ് ഷാജു, റെജിമോൻ, ആൻഡ്രൂ (ഓസ്ട്രേലിയ), ശ്രീയ ശ്രീജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രവീൺ, അഞ്ജന പായം, വിശാൽ ഛേത്രി, അദ്വൈത്, വിജിന ശ്രീലേഷ്, ലിയാഷ യൂസഫ്, അബ്ദുൽ വാജിദ്, മറിയം ഫർഹാന, ദീപ്ന സുദർശൻ കാർത്തിക് എന്നിവരാണ് കാമറ ചെയ്തിരിക്കുന്നത്. പച്ച ക്രീയേറ്റീവ്സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.