സംവിധായികയുടെ കുപ്പായം അണിഞ്ഞ് തെസ്നി ഖാൻ; " ഇസ്തിരി " പ്രേക്ഷകരിലേക്ക്

  പ്രശസ്ത ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ "ഇസ്തിരി " സൈന മൂവീസിലൂടെ റിലീസായി. സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച ഹ്രസ്വചിത്രത്തിന്റെ തിരക്കഥ സംഭാഷണം തയാറാക്കിയിരിക്കുന്നത് ജയരാജ്, ഷിനോദ് എന്നിവർ ചേർന്നാണ്. പ്രവിരാജ് വി നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു. ആലാപനം-വിനായക് പ്രസാദ്.

Full View


News Summary - Thesni Alikhan Short Film Isthiri Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.