'ഇമോഷനൽ രംഗങ്ങൾ കണ്ട് പോലും നിർത്താതെ ചിരിച്ചു; റോബോട്ട് അഭിനയിക്കുമോ ഇതുപോലെ'-'ദി ലെജൻഡ്'റിവ്യൂകളിൽ ചിരി നിറയുന്നു

വ്യവസായി ശരവണന്‍ അരുള്‍ നായക വേഷത്തില്‍ എത്തിയ ലെജന്‍ഡ് റിവ്യുകൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നു. ജൂലൈ 28നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്.

പോസിറ്റീവ് റിപ്പോട്ടുകള്‍ക്ക് ഒപ്പം തന്നെ നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ഷോ ഓഫ് എന്നും, മണി ഗിമ്മിക്ക് എന്നും അഭിപ്രായപെടുന്നവരുമുണ്ട്. വെറും തല്ലിപ്പൊളിയാണ് ചിത്രമെന്ന് അഭിപ്രായപെടുന്നവരുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ഇരുവരും മാധ്യമങ്ങളെ കണ്ടിരുന്നു.

സനിമയിലെ നായകനായ ശരവണന്‍ അരുളിന് നേരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിങ്ങും, വ്യക്തിഹത്യയും വ്യാപകമായി തന്നെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തെയും ലുക്കിനെയും മോശമായി ചിത്രീകരിച്ചാണ് നിരവധി പേര്‍ മോശം കമന്റുകള്‍ പറയുന്നത്. റോബോട്ടിനെപ്പോലെയാണ് സിനിമയിൽ അദ്ദേഹം പെരുമാറുന്നതെന്നാണ് വിമർശനം ഉയരുന്നത്. ഇമോഷനൽ രംഗങ്ങൾ കണ്ട് പോലും നിർത്താതെ ചിരിച്ചു എന്നാണ് ഒരു പ്രേക്ഷകൻ ട്വിറ്ററിൽ കുറിച്ചത്. 50 വയസ് പിന്നിട്ട ഒരാൾ ഇതിലും നന്നായി അഭിനയിക്കണോ എന്ന് പരിഹസിക്കുന്നവരും ഉണ്ട്.


ചിത്രം മാസ് മസാല രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും, സാധാരണ തമിഴ് തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ എല്ലാ ചേരുവകളും ഉൾപ്പെടുത്തിയിട്ടുള്ള ഫെസ്റ്റിവല്‍ മോഡല്‍ ചിത്രമാണ് ലെജന്‍ഡ് എന്നും പറയുന്നവരുമുണ്ട്. വിജയ് ചിത്രങ്ങളുടെയും പഴയ രജനി ചിത്രങ്ങളുടെയും ചേരുവകള്‍ ചേർത്ത് ജണ്ടാക്കിയ സിനിമയെന്നും അഭിപ്രായം ഉയരുന്നുണ്ട്. ജെ.ഡി-ജെറിയാണ് 'ദി ലെജന്‍ഡ്' സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. 2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കൊവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.

ഹാരിസ് ജയരാജാണ് സിനിമക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെയാണ്.


ആരാണീ ലെജൻഡ് ശരവണൻ

ശരവണ സ്റ്റോറുകൾ എന്ന പേരിൽ തമിഴ്നാട്ടിലുടനീളം പലചരക്ക് കടകൾ സ്ഥാപിച്ച് സ്വത്ത് സമ്പാദിച്ച കുടുംബത്തിൽ​െപ്പട്ടയാളാണ് ശരവണൻ അരുൾ. പിന്നീട് ഈ വ്യവസായം വലിയ സൂപ്പർമാർക്കറ്റുകളിലേക്കും മാളുകളിലേക്കും വളർന്നു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായി ഉടമ തന്നെ അഭിനയിക്കുന്നു. ഒപ്പം താരസുന്ദരിമാരായ ഹന്‍സികയും തമന്ന ഭാട്ടിയയും. അന്ന് മുതലാണ് ശരവണന്‍ അരുള്‍ എന്ന വ്യവസായി വലിയ ശ്രദ്ധനേടുന്നത്. തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച പരസ്യചിത്രമായിരുന്നു അത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിപണന തന്ത്രങ്ങള്‍ തന്നെയാണ് ശരവണന്‍ അരുളിന്റെ വിജയവും. 

Tags:    
News Summary - The Legend: 'Laughter riot for all wrong reasons': Netizens troll Saravanan & his film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.