പത്തടി നീളമുള്ള പെരുമ്പാമ്പിനെ രക്ഷ​െപ്പടുത്തി വനത്തിൽവിട്ടു

സിലിഗുരി: പശ്ചിമ ബംഗാള​ിലെ സിലിഗുരിയിൽ 10 അടി നീളമുള്ള പെരുമ്പാമ്പിനെ രക്ഷ​െപ്പടുത്തി. പത്തടി നീളമുള്ള ബർമീസ്​ പെരുമ്പാമ്പാണ്​ ജനവാസ കേന്ദ്രത്തിലെത്തിയത്​.

പ്രദേശവാസികൾ വിവരം അറിയിച്ചതി​നെ തുടർന്ന്​ ബൈക്കുന്ദപുർ ഫോറസ്​റ്റ്​ ഡിവിഷനിലെ വനം വകുപ്പ്​ ഉദ്യോഗസ്​ഥരെത്തിയാണ്​ പെരുമ്പാമ്പിനെ രക്ഷ​െപ്പടുത്തിയത്​.

ഫൂൽബാരിയിലെ ഫരാബാരി നോപ്പാലി ബസ്​തി ജനവാസ കേന്ദ്രത്തിലാണ്​ പെരുമ്പാമ്പിനെ കണ്ടത്​. റോഡ്​ മുറിച്ചു കടക്കുന്നതിനിടെയാണ്​ പാമ്പിനെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്​. തുടർന്ന്​ ഉദ്യോഗസ്​ഥരെത്തി പാമ്പിനെ രക്ഷപ്പെടുത്തി -ഫോറസ്​റ്റ്​ ഉദ്യോഗസ്​ഥനായ അരിത്​ ദേയ്​ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി വനത്തിൽ കൊണ്ടുവിട്ടു. 

Tags:    
News Summary - 10 Foot Long Burmese Python Rescued By Forest Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.