കൊച്ചി: കേരളത്തിലെ വ്യത്യസ്തയിനം മണ്ണിനങ്ങളെ ഒരു കുടക്കീഴില് എത്തിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന 12 തരം മണ്ണുകളാണ് കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നത്. കൊല്ലം ജില്ലയിലെ ചവറ മേഖലകളില്‍ കറുപ്പ്, സില്‍വര്‍ നിറത്തില്‍ കാണപ്പെടുന്ന കരിമണലാണ് മേളയില്‍ എത്തുന്നവരെ ആകര്‍ഷിക്കുന്നത്. മലയോര മണ്ണ്, വനമണ്ണ്, കൈപ്പാട് നിലങ്ങള്‍, ചെമ്മണ്ണ്, പഞ്ചാരമണല്‍, കരിമണല്‍, തീരദേശ മണ്ണ്, എക്കല്‍ മണ്ണ്, ഓണാട്ടുകര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകള്‍ മണ്ണ് എന്നീ വ്യത്യസ്തയിനം മണ്ണുകള്‍ കാണാം.
മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യ പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്ക് കരുതിവെക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി നല്കുന്ന നീര്‍ത്തട സംരക്ഷണ മാതൃകയും സ്റ്റാളിലെ ആകര്‍ഷണീയതയാണ്.
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാന്‍ കര്‍ഷകരെ സഹായിക്കുന്ന മാം മൊബൈല്‍ ആപ്ലിക്കേഷനും സ്റ്റാളില്‍ പരിചയപ്പെടാം.
ചവിട്ടി നില്ക്കുന്ന സ്വന്തം മണ്ണിന്റെ പോഷക ഗുണങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്ലിക്കേഷന്‍ എങ്ങനെ ഗുണപ്രദമായി ഉപയോഗിക്കാം എന്നുള്ള വിവരങ്ങള്‍ നല്കുന്ന പോസ്റ്റുകള്‍ കൂടാതെ ഇവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സ്റ്റാളില്‍ വിശദീകരിച്ചു നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.