ലക്ഷ്യം ക്ലീന്‍ കോഴഞ്ചേരി; ബോധവത്കരണ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു

കോ​ഴ​ഞ്ചേ​രി: ക്ലീ​ന്‍ കോ​ഴ​ഞ്ചേ​രി എ​ന്ന ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ് കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്.

വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള പ​ഞ്ചാ​യ​ത്ത് ആ​കു​ന്ന​തി​ന് ബോ​ധ​വ​ത്ക​ര​ണ, ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ലെ ജൈ​വ​വ​സ്തു​ക്ക​ള്‍ വ​ള​മാ​ക്കി മാ​റ്റു​ന്ന​തി​ന് ബ​യോ​ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നൊ​പ്പം പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളാ​യ വ​ണ്ടി​പ്പേ​ട്ട​യി​ലും ബ​സ് സ്റ്റാ​ന്‍ഡി​ലും സി.​സി ടി.​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചു. ക​ക്കൂ​സ് മാ​ലി​ന്യം വ​രെ ത​ള്ളി​യി​രു​ന്ന ത​ണു​ങ്ങാ​ട്ടി​ല്‍ പാ​ല​ത്തി​ന്​ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും സി.​സി ടി.​വി സ്ഥാ​പി​ച്ച്​ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ന്‍, തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര തു​ട​ങ്ങി​യ തീ​ര്‍ഥാ​ട​ന സ​മ​യ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. മാ​രാ​മ​ണ്‍ ക​ണ്‍വെ​ന്‍ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍മ സേ​ന അം​ഗ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വ​ല്ലം​കൊ​ട്ട നി​ര്‍മി​ച്ചാ​ണ്​ മാ​ലി​ന്യം ശേ​ഖ​രി​ച്ച​ത്.

ഹ​രി​ത​ക​ര്‍മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ദി​ന​ങ്ങ​ളി​ല്‍ കോ​ഴ​ഞ്ചേ​രി​യി​ലെ റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും ശു​ചീ​ക​രി​ക്കു​ക​യും ബ്ലീ​ച്ചി​ങ്​ പൗ​ഡ​ര്‍ വി​ത​റു​ക​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യോ​ട് അ​നു​ബ​ന്ധി​ച്ചും ഹ​രി​ത​ക​ര്‍മ​സേ​ന അം​ഗ​ങ്ങ​ള്‍ പാ​ത​യോ​രം വൃ​ത്തി​യാ​ക്കി.

വീ​ടു​ക​ള്‍തോ​റും അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ഹ​രി​ത​ക​ര്‍മ​സേ​ന​യും പ​ഞ്ചാ​യ​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ ശു​ചി​ത്വ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് പ്ര​സി​ഡ​ന്റ് ജി​ജി വ​ര്‍ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കു​ന്ന​ത്.

Tags:    
News Summary - Activism starts for 'clean kozhencheri scheme'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.