കടലുണ്ടി: കേന്ദ്ര വനം -പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാരതത്തിലെ 75 നഗരവന കേന്ദ്രങ്ങളിൽ 75 തൈകൾ വീതം നട്ടുപിടിപ്പിച്ച് ഹരിയാലി മഹോത്സവ് -2022 പദ്ധതിക്ക് കടലുണ്ടിയിൽ തുടക്കമായി.
കേന്ദ്ര വനം -പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് ഉൾപ്പെടെ കേരളത്തിൽ ആറ് കേന്ദ്രങ്ങളാണ് പദ്ധതിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. വനത്തിന് പുറത്ത് വൃക്ഷാവരണം വർധിപ്പിക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ അധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് വി. അനുഷ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബുരാജൻ പൊക്കകടവത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വി. രേഷ്മ, വള്ളിക്കുന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. സിന്ധു, പഞ്ചായത്ത് അംഗങ്ങളായ സി.എം. സതീദേവി, എം.കെ. കബീർ, നിഷ പനയമഠത്തിൽ, പി. തങ്കം, കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം. രാജീവൻ, കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ, എം.കെ. രാജീവ് കുമാർ, കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി എം.സി. വിജയകുമാർ, പി. ബഷീർ, ബി.കെ. പ്രവീൺ കുമാർ, വബീഷ്, അജിത് കുമാർ തയ്യിൽ, പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം, സി.ബി.എച്ച്.എസ് സ്കൂൾ, വള്ളിക്കുന്ന്, സി.എം.എം.എച്ച്.എസ്, സ്കൂൾ, മണ്ണൂർ എന്നീ സ്കൂളുകളിൽ നിന്നുള്ള 50 വിദ്യാർഥികളും പങ്കെടുത്തു. കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ വിദ്യാർഥികൾ 75 കണ്ടൽ തൈകൾ കമ്യൂണിറ്റി റിസർവിലെ വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചു.
സൈക്കിൾ പാത്ത്, ബോർഡ് വാക്ക്, ബോട്ടുജെട്ടികൾ, ഇൻറർപ്രറ്റേഷൻ സെൻറർ, നക്ഷത്രവനം, ശലഭോദ്യാനം തുടങ്ങി 1.20 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.