തിരുവനന്തപുരം :ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മരം മുറിയുമായി ബന്ധപ്പെട്ട് 776 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വനംഡിവിഷിൽ മൂന്നാറിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്. മൂന്നാറിൽ 283 കേസുകളെടുത്തു. കേസുകളുടെ എണ്ണത്തിൽ കോതമംഗലം വനംഡിവിഷനാണ് രണ്ടാം സ്ഥാനത്ത്. അവിടെ 93 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം-39, തെന്മല-ആറ്, പുനലൂർ-42, അച്ചൻകോവിൽ-19, കോന്നി-13, റാന്നി- ഒമ്പത്,കോട്ടയം-51, , മറയൂർ-എട്ട്, തൃശൂർ-64, മലയാറ്റൂർ-ആറ്, ചാലക്കുടി-13, വാഴച്ചാൽ-മൂന്ന്, പാലക്കാട്- നാല്, നിലമ്പൂർ നോർത്ത്-നാല്, നോർത്ത് വയനാട് -ഏഴ്, സൗത്ത് വയനാട്-30, കോഴിക്കോട് -ആറ്, കണ്ണൂർ-മൂന്ന്, കാസർകോട്- 31, പീച്ചി വൈൽഡ് ലൈഫ്- ഒന്ന്, ഇടുക്കി വൈൽഡ് ലൈഫ്- 41 എന്നിങ്ങനെയാണ് മറ്റ് ഡിവഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ.
അധികൃത മരംമുറി തടയുന്നതിനായി വനാതിർത്തി സർവേ ചെയ്ത് അതിർത്തികൾ പുനർനിർണയിച്ച് ജണ്ടകൾ സ്ഥാപിക്കും. രാത്രികാലങ്ങളിൽ സ്റ്റാഫ് പട്രോളിങും, രഹസ്യ വിവരശേഖരണവും നടത്തുന്നു. ജാഗ്രതാ സമിതികളും വസംരക്ഷണ സമിതികളും രൂപീകരിച്ച് ബോധവൽക്കരണ സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്നു. റെയിഞ്ച് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും മരം മുറിച്ച് മാറ്റുന്നതിന് ലഭിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം ഭൂമിയുടേയും മരങ്ങളുടേയും നിജസ്ഥിതി റവന്യൂ അധികാരികളിൽ നിന്നും ലഭ്യമാക്കി കേരളത്തിലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം അനുസരിച്ചും മാത്രം മരം മുറിക്കുന്നതിന് അനുമതി നൽകുന്നത് അനധികൃത മരം മുറി തടയുന്നതിനായാണെന്നും അനൂപ് ജേക്കഭിന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.