തിരുവനന്തപുരം: വന്യജീവി സങ്കേതത്തിനോട് ചേർന്ന് സ്വകാര്യ തോട്ടങ്ങൾ പാട്ടത്തിന് നൽകിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പാലക്കാട് വന്യജീവി വിഭാഗത്തിന്റെ അധികാരപരിധിയിൽപ്പെട്ട പീച്ചി ഡിവിഷനിൽ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ വാണിയം പാറ റബ്ബർ കമ്പനിക്ക് 879 ഏക്കർ വനഭൂമി റബ്ബർ കൃഷിക്ക് പാട്ടത്തിന് 1917 കാലഘട്ടം മുതൽ നൽകിയിട്ടുണ്ട്.
ചിമ്മിനി വന്യജീവി സങ്കേതത്തോട് ചേർന്ന് ജൂംട്ടോളി, ഹാരിസൺ മലയാളം കമ്പനി ലിമിറ്റഡ് എന്നീ റബ്ബർ തോട്ടങ്ങൾ പാട്ട വ്യവസ്ഥയിൽ നൽകിയിട്ടുള്ള വനഭൂമിയിലാണുള്ളത്. ഈ രണ്ട് തോട്ടങ്ങളും ഭാഗികമായി ചിമ്മിനി വന്യജീവി സങ്കേതത്തിനകത്താണ്. ഭൂരിഭാഗം ഭാഗങ്ങളും ചാലക്കുടി ഡിവിഷന്റെ ഭാഗമായ പാലപ്പിള്ളി റെയിഞ്ചിനകത്ത് വരുന്ന പാട്ട വനഭൂമിയാണ്.
നിയമപ്രകാരം വനം വകുപ്പിന് കഴിയില്ല. അതോസമയം സംസ്ഥാനത്തെ പ്രധാന വന്യമൃഗ സങ്കേതത്തോട് ചേർന്നുള്ള തോട്ടം ഭൂമികളിൽ അനധികൃത റിസോർട്ടുകളുടെ നിർമാണം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി മറുപടി നൽകി.
വനഭൂമിയും സ്വകാര്യഭൂമിയും ചേർന്നുള്ള സ്ഥലങ്ങൾ ജണ്ട കെട്ടി വേർതിരിക്കുന്നതിനുള്ള സർവേ നടപടികൾ തുടങ്ങി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിളിന്റെ അധികാര പരിധിയിൽ വരുന്ന വനഭൂമി അളന്നു തിരിച്ച് ജണ്ടകൾ കെട്ടി വേർതിരിച്ചു. പാട്ടത്തിനു നൽകിയിട്ടുള്ള ഭൂമിയിലോ, കൈയേറ്റ ഭൂമിയിലോ റിസോർട്ട് നിർമിച്ച് കൊമേർഷ്യൽ ബിസിനസ് നടത്തുവാൻ അനുമതി നൽകാൻ നിലവിലുള്ള നിയമപ്രകാരം വനം വകുപ്പിന് കഴിയില്ല.
പാലക്കാട് വന്യജീവി വിഭാഗം സർക്കിളിന്റെ അധികാര പരിധിയിൽ വരുന്ന വനഭൂമിയും, റവന്യൂ പുറമ്പോക്ക് ഭൂമിയും പ്രത്യേകം അളന്നുതിരിച്ചിട്ടില്ല. അനധികൃതമായി വനഭൂമി കൈയേറി നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിലവിലുളള വന നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും പി.ജെ ജോസഫ്, മോൻസ് ജോസഫ്, ആനൂപ് ജേക്കബ്, മാണി സി കാപ്പൻ എന്നിലർക്ക് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.