പുനലൂർ: വേനൽ കടുത്തതോടെ കാട്ടുമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്ക്. കാട്ടരുവികൾ വരണ്ടുണങ്ങിയതോടെ വന്യമൃഗങ്ങളും കുടിവെള്ളത്തിനായി ജനവാസ മേഖലയിലെ കിണറ്റിനടുത്തെത്തി. അച്ചൻകോവിലിൽ ആറ്റിനിക്കരെ രവീന്ദ്രൻ പിള്ളയുടെ വീട്ടുമുറ്റത്തെ കിണറ്റിനടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ വലിയ മ്ലാവ് വെള്ളം കുടിക്കാനെത്തി.
കോരിവെച്ചിരുന്ന വെള്ളം കുടിച്ചശേഷം മുറ്റത്ത് ഉണക്കാൻ വെച്ചിരുന്ന ഭക്ഷ്യസാധനങ്ങളും അകത്താക്കിയാണ് മ്ലാവ് കാടുകയറിയത്. വേനൽക്കാലത്ത് വന്യജീവികൾക്ക് വെള്ളം ലഭിക്കാൻ കാട്ടിൽ പലയിടത്തും കുളങ്ങളും തടയണകളും നിർമിച്ചിട്ടും ഫലമില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.