കൊച്ചി: മംഗളവനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെ എക്കോ സെൻസിറ്റീവ് പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ടി.ജെ. വിനോദ് എം.എൽ.എ യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി പ്രതികരിച്ചത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം മംഗളവനത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് ബാധകമായാൽ നഗരത്തിലെ ഹൈകോടതിയും എറണാകുളം മാർക്കറ്റും ബ്രോഡ്വേയും അയ്യപ്പൻകാവ് പച്ചാളം പോലെയുള്ള ജനസാന്ദ്രതയേറിയ പ്രദേശങ്ങളും ഉൾപെടും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയുന്ന ഈ പ്രദേശത്തെ തുടർ വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചു. മംഗളവനത്തെയും പരിസര പ്രദേശങ്ങളെയും സംബന്ധിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മംഗളവനത്തെ ഈ നിയമത്തിൽനിന്നും പൂർണമായി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.