പശ്ചിമഘട്ടത്തി​ന്റെ ഹരിത കവചം ദുർബലമാകുന്നു; വന വളർച്ചയിൽ മാന്ദ്യം

ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ ഹരിത കവചം വൻതോതിൽ കുറയുന്നതായി ഇന്ത്യയുടെ ഏറ്റവും പുതിയ ‘ഫോറസ്റ്റ് അസസ്‌മെന്റ് റിപ്പോർട്ട്’. ജൈവവൈവിധ്യത്തിന്റെ ആഗോള ഹോട്ട്‌സ്‌പോട്ടായ പശ്ചിമഘട്ടത്തിലെ ‘ഇക്കോ സെൻസിറ്റീവ് സോണി’ലെ വനമേഖല 2013 മുതൽ 58 ചതുരശ്ര കിലോമീറ്ററിലധികം ചുരുങ്ങിയതായും പരിസ്ഥിതി മന്ത്രാലയത്തിന്റെ യൂണിറ്റായ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ദശാബ്ദക്കാലത്തെ മാറ്റങ്ങൾ വിശകലനം ചെയ്ത വിലയിരുത്തലിൽ കണ്ടെത്തി. 2021 മുതൽ മുൻ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് വനമേഖലയുടെ വളർച്ചയിൽ 10 മടങ്ങ് മാന്ദ്യവും ഇത് കാണിക്കുന്നു.

2023ൽ രാജ്യവ്യാപകമായി മൊത്തം വനവും മരങ്ങളും ഏകദേശം 8,27,000 ചതുരശ്ര കിലോമീറ്ററായിരുന്നു, ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ  25.2 ശതമാനത്തോളമാണ്.

2021 നും 2023നും ഇടയിൽ, വനത്തിൽ ഏറ്റവും വർധനയുവുണ്ടായ ആദ്യ നാല് സംസ്ഥാനങ്ങൾ ഇവയാണ്. ഛത്തീസ്ഗഢ് (684 ചതുരശ്ര കി.മീറ്റർ), ഉത്തർപ്രദേശ് (559 ച.കി.മീ), ഒഡിഷ (559 ച.കി.മീ), രാജസ്ഥാൻ (394 ച.കി.മീ).

ഇക്കാലയളവിൽ വനവിസ്തൃതിയിൽ ഏറ്റവും കുറവുണ്ടായ ആദ്യ നാല് സംസ്ഥാനങ്ങൾ മധ്യപ്രദേശ് (612.41 ച.കി.മീ), കർണാടക (459.36 ച.കി.മീ), ലഡാക്ക് (159.26 ച.കി.മീ), നാഗാലാൻഡ് (125 ച.കി.മീ) എന്നിവയാണ്.

ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഏതാണ്ട് 67 ശതമാനം വരുന്ന 1,74,000 ചതുരശ്ര കിലോമീറ്റർ വനവും മരങ്ങളും ചേർന്നതാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. എന്നാൽ 2023ലെ വിലയിരുത്തൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വനത്തിലും മരങ്ങളിലും 327ചതുരശ്ര കിലോമീറ്റർ കുറവുണ്ടായി.

10 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആറ് മെഗാ നഗരങ്ങളിൽ, ഏറ്റവും ചെറിയ വനം കൽക്കട്ടയിലാണ്. കേവലം 2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണിത്. ഡൽഹിയിൽ 194 ചതുരശ്ര കിലോമീറ്ററും, മുംബൈയിൽ 110 ചതുരശ്ര കിലോമീറ്ററും ബംഗളൂരുവിൽ 89 ചതുരശ്ര കിലോമീറ്ററുമാണ് വന വിസ്തൃതി.

വനങ്ങൾക്ക് പുറത്തുള്ള മരങ്ങളിൽ മാവാണ് പരമാവധി ഫലം സംഭാവന ചെയ്യുന്നത്. രാജ്യത്തെ മൊത്തം മരങ്ങളുടെ 13.3 ശതമാനമാണ് മാവ്. വേപ്പ് (7 ശതമാനം), മഹുവ (4.4 ശതമാനം), തെങ്ങ് (4.2 ശതമാനം)എന്നിങ്ങനെയാണ് കണക്ക്.

സാറ്റലൈറ്റ് ഇമേജറിയും ഗ്രൗണ്ട് വെരിഫിക്കേഷനും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിൽ വനവുമായി ബന്ധപ്പെട്ട മറ്റ് ഡേറ്റക്കൊപ്പം കണ്ടൽക്കാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുന്നു. 2023ൽ രാജ്യത്തെ കണ്ടൽക്കാടുകളുടെ വിസ്തൃതി 4,991 ചതുരശ്ര കിലോമീറ്റണെന്ന് ഇത് കണക്കാക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, ലക്ഷദ്വീപ് അതിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ വനമുള്ള മേഖലയാണ്. (91 ശതമാനം). മിസോറാം (85 ശതമാനം) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (81 ശതമാനം) എന്നിങ്ങനെയാണ്. ഇവിടങ്ങളിൽ 7.43 ചതുരശ്ര കിലോമീറ്റർ വനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Western Ghats' green shield weakens; Growth in forest cover slows down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.