ചക്കരക്കല്ല്: ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയാക്കേണ്ടത് ഡോ. അസൈനാർ ഹാജിയെ. ആഗോളതാപനം പ്രതിരോധിക്കുന്നതിന് കാടുകൾ സൃഷ്ടിക്കുന്നതിന് ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ ലിറ്റിൽ ഫോറസ്റ്റ് ചലഞ്ച് നടത്തിയപ്പോൾ 20 വർഷം മുമ്പേ സ്വന്തമായി വനഭൂമി ഉണ്ടാക്കിയ പരിസ്ഥിതി സ്നേഹിയാണ് മുണ്ടേരി തലമുണ്ടയിലെ പള്ളിക്കൽ ചിരട്ടേൻറകത്ത് ഡോ. പി.സി. അസൈനാർ ഹാജി.
ഗേറ്റ് തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുന്നവർക്ക് കാടിെൻറ കുളിരും കാറ്റും തണലും നിറഞ്ഞ ലോകത്തിലേക്ക് എത്തിച്ചേർന്ന പ്രതീതിയാണ്. മുറ്റത്ത് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളും നിരനിരയായി നിൽക്കുന്ന റോയൽപാം മരങ്ങളും മനസ്സിന് കുളിരേകുന്ന കാഴ്ചയാണ്.
കൂർഗിൽ തോട്ടങ്ങളുള്ള പിതാവിെൻറ കൂടെയുള്ള യാത്രയിൽ വനങ്ങളും അതിെൻറ ഭംഗിയും കണ്ടപ്പോഴാണ് അസൈനാർ ഹാജിക്ക് തെൻറ വീടും പരിസരവും ഹരിത ഭൂമിയാക്കാൻ തോന്നിയത്. തുടർന്ന് 10 ഏക്കറോളം വരുന്ന സ്ഥലത്ത് 20 വർഷം മുമ്പ് സ്വന്തമായി വനം നിർമിച്ച് രാജ്യത്തിനുതന്നെ മാതൃകയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, അയൽവാസിയായ മുൻ രാജ്യസഭാംഗം കെ.കെ. രാഗേഷ്, വീരപ്പ മൊയ്ലി, രമേശ് ചെന്നിത്തല, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ നേതാക്കളുടെ വരെ ആദരവ് ഇതിനോടകം ഏറ്റുവാങ്ങിയ അദ്ദേഹത്തിന് അക്കാദമി ഓഫ് ഗ്ലോബൽ പീസ് യൂനിവേഴ്സിറ്റി അമേരിക്കയുടെ ഡോക്ടറേറ്റ് അടക്കമുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മാവ്, പ്ലാവ്, രക്തചന്ദനം, ഊത്, ആഫ്രിക്കൻ പടോക്ക് തുടങ്ങി വിവിധയിനം വൃക്ഷങ്ങളുടെ കലവറയാണ് ഇദ്ദേഹത്തിെൻറ വനഭൂമി. നീരുറവ വറ്റാത്ത കിണറാണ് ഇൗ വനഭൂമിയിലുള്ളത്. ഇൗ കിണറിൽ നിന്ന് ചുറ്റുപാടുമുള്ളവർക്ക് ശുദ്ധജലം നൽകാനുള്ള സംവിധാനവും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.