പാലക്കാട് : അട്ടപ്പാടി പിലിപ്പോടിയിൽ. പുതൂരിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം പുലിയിറങ്ങി. ആലമരം സ്വദേശി കർഷകനായ കനകരാജിന്റെ രണ്ട് പശുക്കള പുലി കടിച്ചു കൊന്നു. പുലർച്ചെയാണ് അട്ടപ്പാടി പുതൂർ ആലമരത്തെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത്. കനകരാജിന്റെ ഒന്നര വയസ് പ്രായമുള്ള രണ്ട് പശുക്കളെ ആക്രമിച്ചു കൊന്നു. തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെയാണ് പുലി കൊന്നത്. ഒരു പശുവിനെ പാതി ഭക്ഷിച്ച നിലയിലാണ്.
പലയിത്തുനിന്നും ആടുകളെ വ്യാപമായി പുലിപിടിക്കുന്നുണ്ടെന്ന് ആദിവാസികൾ പറയുന്നു. അഗളിയിലും കരുംപുലി നിരന്തരം വരുന്നുണ്ട്. കൃഷി നിർത്തി ഭൂമി തരിശായതോടെയാണ് ആനയും പുലിയുമെല്ലാം വന്നുതുടങ്ങിയതെന്നാണ് ആദിവാസികൾ പറയുന്നത്. നിലക്കടലയും പരുത്തിയുമെല്ലാം കൃഷി ചെയ്തിരുന്ന കാലത്ത് വന്യമൃഗങ്ങൾ ജനവാസമേഖലയിൽ എത്തിയിരുന്നില്ല.
വനഭൂമിയോടെ ചേർന്ന് നിരവധി റിസോർട്ടുകൾ നിർമിച്ചതോടെ അവിടെയെല്ലാം വൈദ്യുത വേലി സ്ഥാപിച്ചു. വന്യമൃഗങ്ങൾ സ്വാഭാവികമായി സഞ്ചരിച്ചിരുന്ന വഴികൾ അടച്ചാണ് പലയിട്ടതും ശക്തമായ വൈദ്യുത വേലി സ്ഥാപിച്ചത്. അത് തകർക്കാൻ വന്യമൃഗങ്ങൾക്ക് കഴിയില്ല. ആനയും പുലിയലും മറ്റ് വഴികളിൽ സഞ്ചരിക്കുന്നു.
പുലിപ്പേടി മാത്രമല്ല അട്ടപ്പാടി ആനപ്പേടിയിലുമാണ്. നേരത്തെ വനാതിർത്തിയിലെ കൃഷിയിടങ്ങളും വീടുകളുമായിരുന്നു ആനകളുടെ ശല്യത്തിനിരയായിരുന്നത്. ഇപ്പോൾ ആനകൾ പ്രധാന റോഡിലും അങ്ങാടിയിലും ഊരുകൾക്ക് നടുവിലുമാണ്. പലയിടത്തും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാന ശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
അഗളി ടൗണിൽനിന്നു 10 മിനിറ്റ് നടക്കാവുന്ന ദൂരമെ സമ്പാർകോട്ടേക്കുള്ളൂ. രാവും പകലും കാട്ടാനയുടെ വിളയാട്ടമാണ് ഊരിലും പരിസരത്തും. ഒറ്റയ്ക്കും കൂട്ടമായും ആനകൾ അഗളിയിൽ എത്തുന്നത് പതിവാണ്. ശിരുവാണിപ്പുഴയുടെ കരയിലെ ഒട്ടുമിക്ക സ്ഥലത്തും കാട്ടാന ഭീതിയിലാണ്. ജോലികഴിഞ്ഞും കടയടച്ചും വീട്ടിലേക്കെത്താൻ ഭയക്കുകയാണ്. നേരം പുലർന്നാലും ആനകൾ വഴിയിലുണ്ടാകും. പുതൂർ പഞ്ചായത്തിലെ ദൊഡ്ഗട്ടി ഊരിൽ ഉൾപ്പെടെ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. വട്ടലക്കി ഊരിൽ വീടുകൾക്ക് മുന്നിലാണ് രാത്രി ആനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.