ഷാർജയിലെ ചിത്രശലഭങ്ങളുടെ കൊട്ടാരം

ഷാർജയിലെ ഖാലിദ് തടാകത്തിലെ മനോഹരമായ സ്ഥലമാണ് അൽ നൂർ ദ്വീപ്. ദ്വീപിന്‍റെ പ്രധാന ആകർഷണം ഇവിടുത്തെ ബട്ടർഫ്ലൈ ഹൗസ് ആണ്. 500ലധികം ചിത്രശലഭങ്ങളുടെ സംഗമ കേന്ദ്രമാണിത്​. പല നിറത്തിലും വലിപ്പത്തിലും ചുറ്റും പാറി നടക്കുന്ന നിരവധി ചിത്രശലഭങ്ങളെ ഇവിടെ കാണാൻ സാധിക്കും. ബട്ടർഫ്ലൈ ഹൗസിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ഹൗസിന്‍റെ രൂപകൽപ്പനയാണ്. കാഴ്ചയിൽ അതിശയിപ്പിക്കുന്ന തരത്തിലാണ് ഈ ബട്ടർ ഫ്ലൈ ഹൗസ് നിർമ്മിച്ചിരിക്കുന്നത്.

സുഷിരങ്ങളുള്ള സ്റ്റീൽ കൊണ്ട് നിർമ്മിച്ച ബാഹ്യ ഘടനയും സൂര്യപ്രകാശം കടക്കുന്നതിന് എർഗണോമിക് രൂപകൽപ്പനയും ഇവിടെ ചെയ്തിട്ടുണ്ട്. താപനിലയും ഈർപ്പവും ഒരേ രീതിയിൽ നിയന്ത്രിക്കുന്ന ഈ ഘടനയിൽ വിവിധ കിഴക്കൻ ഏഷ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന 20 ലധികം വ്യത്യസ്‌ത ഇനം ചിത്രശലഭങ്ങളുണ്ട്. നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ബട്ടർഫ്ലൈ ഹൗസിനെ തേടിയെത്തിയിട്ടുണ്ട്.

ബട്ടർഫ്ലൈ ഹൗസ് 

ഒറ്റ രോമമുള്ള കാറ്റർപില്ലർ മുതൽ ശാന്തമായ ക്രിസാലിസ് വരെ ഇവിടെയുണ്ട്. വിചിത്രമായ ടെയിൽഡ് ജെയ്, എമറാൾഡ് സ്വല്ലോടെയിൽ, പിങ്ക് റോസ്, മലാഖൈറ്റ് എന്നിവയും ഇവിടെ പാറിനടക്കുന്നു. പല ഇനങ്ങളിൽപ്പെട്ട വ്യത്യസ്ത തരം ചിത്രശലഭങ്ങളുടെ സമഗ്രമായ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രശലഭങ്ങളുടെ അത്ഭുതകരമായ യാത്രകളെക്കുറിച്ച് പഠിക്കാൻ കുട്ടികൾക്ക് ഇവിടെയെത്താം.

വ്യത്യസ്ത ആകൃതികളിലും നിറങ്ങളിലും വലുപ്പത്തിലുമുള്ള മറഞ്ഞിരിക്കുന്ന ചിത്രശലഭങ്ങളെ കണ്ടെത്താനും ചിത്രശലഭങ്ങളുടെ നവജാതശിശുക്കൾ പറന്നുയരുന്നത് നേരിൽ കാണാനും പഠിക്കാനും ആസ്വദിക്കാനും കുട്ടികൾക്ക് സാധിക്കും. മനോഹരമായ പൂന്തോട്ടങ്ങളും പാറിനടക്കുന്ന ചിത്രശലഭങ്ങളും പ്രക‍ൃതിയേയും ആസ്വദിക്കാൻ അൽ നൂർ ദ്വീപിലെ ബട്ടർഫ്ലൈ ഹൗസ് സന്ദർശിക്കുക.

Tags:    
News Summary - Butterfly House in Al Noor Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.