ചൂലന്നൂര്‍ മയില്‍ സങ്കേതം: ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിന് 80.12 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം : പാലക്കാട് ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നല്‍കാന്‍ 80,12,775 രൂപ അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മയില്‍ സങ്കേതത്തിനായി 6.6 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തത്.

സെറ്റില്‍മെന്റ് ഓഫീസര്‍ കണക്കാക്കിയ നഷ്ടപരിഹാര തുക പരിഗണിച്ചാണ് തുക നല്‍കുന്നത്. ഭൂമിയുടെ ഉടമകള്‍ക്ക് ആര്‍ ഒന്നിന് (രണ്ടര സെന്റിന് ) 30,000 രൂപ നിരക്കിലാണ് നഷ്ടപരിഹാരം നല്‍കുക. 2019 ഡിസംബറില്‍ സെറ്റില്‍മെന്റ് ഓഫീസര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിവിധ കാരണങ്ങളാല്‍ നഷ്ടപരിഹാരം നല്‍കുന്നത് വൈകി.

2007-ലാണ് ചൂലന്നൂര്‍ മയില്‍ സങ്കേതം നിലവലില്‍ വന്നത്. ആകെ 3.420 ചതുരശ്ര കിലോ മീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം.

Tags:    
News Summary - Chulannur Peacock Sanctuary: 80.12 lakh sanctioned for land acquisition compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.