ഡെൽഹി :കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങൾക്ക് നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെച്ച് ലേകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവ പ്രവർത്തകർ വെള്ളിയാഴ്ച തെരുവിലിറങ്ങി. യുവാക്കൾ നയിക്കുന്ന കാലാവസ്ഥാ നീതി പ്രസ്ഥാനമായ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ (എഫ്.എഫ്.എഫ്) കാമ്പെയ്‌നിന്റെ ബാനറിലാണ് ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്കുകൾ സംഘടിപ്പിച്ചത്.
ഇന്ത്യ, കെനിയ, ബംഗ്ലാദേശ്, ജപ്പാൻ, ഇന്തോനേഷ്യ, തുർക്കി, പാകിസ്ഥാൻ, കാനഡ, യുനൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂസിലാൻഡ്, ഇറ്റലി, സ്കോട്ട്ലൻഡ്, ബ്രിട്ടൻ, ജർമ്മനി, സ്വീഡൻ, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഒന്നിലധികം നഗരങ്ങളിൽ എ.ഫ്.എഫ്.എഫ് ഏകോപിപ്പിച്ച മാർച്ചുകൾ നടത്തി.
കാലവസ്ഥ വിയതിയാനത്തെ മറികടക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകളിൽനിന്ന് ശക്തമായ പരിസ്ഥതി സംരക്ഷണ നയങ്ങൾ ആവഷ്കരിക്കണെന്നും ഇരകളാവുന്ന മനുഷ്യർക്ക് സർക്കാർ തലത്തിൽ കാലാവസ്ഥാ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നയം ആവിഷ്കരിക്കാൻ ഇനിയും വൈകിയിട്ടില്ലെന്ന് അവർ ആഗോള നേതാക്കളെ ഓർമ്മിപ്പിച്ചു.
സമൂഹത്തിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് സമരം ചെയ്യുന്നത്. ജനതയുടെ ഭാവിക്കും കുട്ടികളുടെ ഭാവിക്കും വേണ്ടിയാണ് പോരാടുന്നത്. സർക്കാരുകൾക്ക് മാറാൻ ഇനിയും സമയമുണ്ട് എന്നതിനാലാണ് സമരം ചെയ്യുന്നതെന്ന് അവർ വിളിച്ചു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.