വിത്ത് ബോംബുമായി കുട്ടി 

സീഡ് ബോംബുകളുമായി ഭിന്നശേഷി കുട്ടികൾ; പതിനായിരത്തോളം വിത്ത് ബോംബുകൾ നിർമിക്കും

കിളിമാനൂർ: നാടൊട്ടുക്ക് പുതുതൈകൾ ​െവച്ച് പരിസ്ഥിതിദിനത്തെ വരവേറ്റപ്പോൾ, 'സീഡ് ബോംബു'കളെന്ന ആശയവുമായി ഭിന്നശേഷിക്കുട്ടികളും ഭാവിക്ക് തണലേകാൻ രംഗത്ത്. സമഗ്ര ശിക്ഷാകേരളം കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികൾ വിത്ത് ബോംബുകൾ നിർമിച്ചത്. വൃക്ഷങ്ങളുടെ വിത്തുകള്‍ മണ്ണുകൊണ്ടുള്ള ചെറുഉരുളകള്‍ക്കുള്ളിലാക്കി ഭൂമിയില്‍ നിക്ഷേപിക്കുന്നതാണ് വിത്ത് ബോംബുകള്‍.

ഇവ മഴയില്‍ കുതിര്‍ന്ന് മുളച്ചുപൊങ്ങും. ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ച് ചെറു വനങ്ങള്‍ സൃഷ്​ടിക്കുകയും അതിലൂടെ കാലാവസ്ഥാ വ്യതിയാനം, മണ്ണ്-ജല സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, വായു ശുദ്ധീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിയായാണിത്. മാത്രമല്ല, വിത്തുകൾ കാലങ്ങളോളം കേട് കൂടാതെ സൂക്ഷിക്കാനും കഴിയും.

കോവിഡ് മൂലം ചുവരുകൾക്കുള്ളിലകപ്പെട്ട ഭിന്നശേഷി കുട്ടികൾക്ക് സ്ഥിരം ലഭിച്ചിരുന്ന തെറപ്പി, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസവുമെല്ലാം ഇന്ന് അന്യമായി. ഈ സാഹചര്യം മറികടക്കുന്നതിന് ഓൺ ലൈൻ പിന്തുണകൾ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടക്കുന്നു. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും എഴുന്നൂറിലധികം വരുന്ന ഭിന്നശേഷി കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.

ഒരു കുട്ടി കുറഞ്ഞത് 10 സീഡുബോംബുകൾ നിർമിക്കുന്നതിലൂടെ ജില്ലയിൽ പതിനായിരത്തോളം വിത്ത് ബോംബുകൾ നിർമിക്കുമെന്ന് ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ വി. ആർ. സാബു പറഞ്ഞു.

Tags:    
News Summary - differently abled children with seed bombs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.