ബ്രഹ്മപുരത്ത് വ്യാപിച്ചത് വിഷ വാതകമായ ഡയോക്സിൻ; കൊച്ചി കാത്തിരിക്കുന്നത് വൻ ദുരന്തത്തെയെന്ന് വിദഗ്ധർ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചിയെ കാത്തിരിക്കുന്നത് വലിയ ദുരന്തത്തെയെന്ന്    പരിസ്ഥിതി വിദഗ്ധർ. തീപിടിത്തിൽ വിഷവാതകമായ ഡയോക്സിൻ വലിയൊരു അളവിൽ പ്രദേശമാകെ പടർന്നിട്ടുണ്ട്. കാറ്റ് പോയിടത്തും വെള്ളം ഒഴുകുന്നിടത്തെല്ലാം ഡയോക്സിൻ ഹാനികരമായി മാറും. ആണവ മാലിന്യം പോലെ തന്നെ അപകടമാണ് ഈ കത്തിക്കലെന്നാണ് പരിസ്ഥിതി ശാത്രജ്ഞരുടെ അഭിപ്രായം.

പുറത്തേക്ക് പടർന്ന ഡയോക്സിനെ ഇനി തിരിച്ചു പിടിക്കാനവില്ല. സർക്കാർ നടത്തിയ മഹാപാതകമാണ് ബ്രഹ്മപുരമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ഡയോക്സിന്റെ പ്രത്യാഘാതം വളരെ വലുതാണ്. വിയറ്റ്നാം കമ്യൂണിസ്റ്റ് പോരാളികളെ കണ്ടെത്താനായി വനത്തിലെ മരങ്ങളുടെ ഇലകൾ പൊഴിക്കാൻ അമേരിക്കൻ സേന ഡയോക്സിൻ തളിച്ചിരുന്നു. അതിന്റെ പ്രത്യാഘാതം ഇന്നും വിയറ്റ്നാം ജനത നേരിടുന്നു. അമേരിക്കൻ സൈനികരുടെ മേലും ഡയോക്സിൻ പതിച്ചിരുന്നു. അവർക്ക് പിന്നീട് വൈകല്യമുള്ള കുട്ടികൾ ജനിക്കുമ്പോഴാണ് ഡയോക്സിൻ ദുരന്തം തിരിച്ചറിഞ്ഞതെന്നാണ് വിദഗ്ധർ പറയുന്നത്.

കൊച്ചി ജനതയെ ഭവിയിൽ വലിയ ദുരന്തത്തിലേക്ക് തള്ളിവിടുന്ന തീപിടിത്തമാണ് ബ്രഹ്മപുരത്ത് ഉണ്ടായിരുക്കുന്നത്. എത്രയളവിൽ ഡയോക്സിനുകൾ വ്യാപിച്ചുവെന്ന് അറിയില്ല. ഡയോക്സിനുകൾ വളരെ വിഷലിപ്തമായ സംയുക്തങ്ങളാണ്. കണ്ണെരിച്ചൽ, ശ്വാസതടസം, തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയാണ് ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. ഇത് ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവക്കും കാരണമായേക്കാം.

ബ്രഹ്മപുരത്ത് 2002ൽ നടന്ന തീപിടിത്തിൽ നടത്തിയ പഠനത്തിൽ ഡയോക്സിൻ വലിയൊരു അളവിൽ അന്തരീക്ഷത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്ലാന്‍റിൽ ബയോമൈനിങ് നടത്തിയിരിക്കണെന്നത് കേന്ദ്ര നിയമമാണ്. 306 ടൺ മാലിന്യം ദിനംപ്രതി ബ്രഹ്മപുരത്ത് എത്തുന്നുണ്ട്. 4.25 ഏക്കറിൽ 5.59 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിൽ പറഞ്ഞത് 28 ശതമാനം സംസ്കരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത് 2022 മെയ് മാസത്തിലാണ്.

ബ്രഹ്മപുരത്ത് അരങ്ങേറിയത് അടിമുടി അഴിമതി പദ്ധതിയാണെന്ന് കോൺഗ്രസ് കൗൺസിർ പറയുന്നത്. അതേസമയം,54 കോടിക്ക് കോൺട്രാക്ട് കൊടുത്തത് 17 കോടിക്ക് സബ് കോൺട്രാക്ട് കൊടുത്തുവെന്നാണ് സി.പി.ഐ കൗൺസിലറുടെ ആരോപണം. സബ് കോൺട്രാക്ട് ഏറ്റെടുത്തവർക്ക് ബയോ മൈനിങ് നടത്താൻ യന്ത്രങ്ങളുണ്ടായിരുന്നില്ല. 34 കോടിക്ക് ക്വാട്ട് ചെയ്തവരെ മാറ്റി നിർത്തിയാക്കിയാണ് 54 കോടി നൽകിയവരെ കെ.എസ്.ഐ.ഡി.സി തെരഞ്ഞെടുത്തത്. സാങ്കേതിക പരിജ്ഞാനം പരിശോധിക്കാതെയാണ് ടെൻഡർ നൽകിയത്. മോണിറ്റർ ചെയ്യാൻ സംവിധാനമില്ലായിരുന്നുവെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Dioxin, a poisonous gas, spread in Brahmapuram; Experts say that Kochi is waiting for a big disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.