സ്റ്റാഗ് ബീറ്റിൽ എന്ന കുഞ്ഞൻ വണ്ട്; വില 75 ലക്ഷം രൂപ!

ലോകത്ത് പലതരത്തിലുള്ള ജീവിവർഗങ്ങളുണ്ട്. അതിലൊന്നാണ് സ്റ്റാഗ് ബീറ്റിൽ. കാണാൻ വണ്ടിനെ പോലെയാണെങ്കിലും ലോകത്തിലെ ഏറ്റവും വില കൂടിയ ജീവിയാണിത്. ആഡംബര കാറി​ന്റെ വില വരും ഒരു സ്റ്റാഗ് ബീറ്റിലിന്. അതായത് 75 ലക്ഷം രൂപ. പലരും ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഈ ജീവിയെ കാണുന്നത്. സ്റ്റാഗ് ബീറ്റിലിനെ വീട്ടിൽ സൂക്ഷിച്ചാൽ പെട്ടെന്ന് ധനികരാകുമെന്നാണ് ചിലരുടെ വിശ്വാസം. രണ്ട് കൂർത്ത കൊമ്പുകളും ഒന്നിലേറെ കാലുകളുമുണ്ട് ഈ ജീവിക്ക്. കാട്ടിലെ അഴുകിയ മരത്തടികളിലും മറ്റുമാണ് ഇവ അധിവസിക്കുക.

സ്റ്റാഗ് വണ്ടുകളിലെമിക്ക സ്പീഷിസുകളും 5 സെന്റീമീറ്റർ വരെ വലിപ്പമുള്ളവയാണ് എന്നാൽ ചില സ്പീഷിസുകൾ 12 സെന്റീമീറ്ററിൽ കൂടുതൽ വലിപ്പം ഉണ്ടാകാറുണ്ട്. രണ്ടു മുതൽ ആറു ഗ്രാം വരെ ഭാരമുണ്ടാകും. മൂന്നു മുതൽ ഏഴുവർഷം വരെയാണ് ആയുസ്. ബ്രിട്ടൻ ഉൾപ്പെടുന്ന പടി‍ഞ്ഞാറൻ യൂറോപ്പിൽ ഇവ ധാരാളമായി കണ്ടുവരാറുണ്ട്. ഈ വണ്ടുകൾക്ക് കലമാന്റെ കൊമ്പുകൾപോലെ ശാഖകളുള്ള കൊമ്പുകളുള്ളതിനാലാണ് ഈ പേരു വന്നത്.

ചവച്ചരച്ച് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത ഈ വണ്ടുകൾ ഒലിച്ചിരങ്ങുന്ന മരക്കറകളും മൃതുവായ പഴങ്ങളുമാണ് ഭക്ഷിക്കുന്നത്. ഇവയുടെ ലാർവകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണിച്ച മരത്തടികളാണ്. മരുന്നിനും ഈ വണ്ടുകളെ ഉപയോഗിക്കാറുണ്ട്.

Tags:    
News Summary - Stag Beetle, world's most expensive insect, costs as much as a luxury car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.