ലിസ്ബന്‍: സ്പെയ്ൻ, പോർച്ചുഗീസ്, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഉഷ്ണതരംഗവും കനത്ത ചൂടും. യു.കെയിൽ കാലാവസ്ഥ വകുപ്പ് ചുവപ്പ് ജാഗ്രത അറിയിച്ചിരിക്കുകയാണ്. ഇവിടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണതരംഗത്തിൽ കാട്ടുതീ വർധിക്കുന്നതും വൻ ഭീഷണി ഉയർത്തു.
പോർച്ചുഗലിൽ 47 ഡിഗ്രിയും സ്പെയിനിൽ 40 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ഇരു രാജ്യങ്ങളിലുമായി 300 കടുത്ത ചൂടുമുലം മരണപ്പെട്ടതായി സ്പെയിനിലെ വാർത്ത ഏജൻസിയായ ഈഫ് ന്യൂസ് അറിയിച്ചു. പോർച്ചുഗലിൽ 75,000 ഏക്കറാണ് കാട്ടുതീയിൽ നശിച്ചത്.
തെക്കൻ സ്പെയ്നിൽ 2,300 പേർ കോസ്റ്റ ഡെൽ സോളിൽ നിന്ന് കൂട്ട പലായനം ചെയ്തു. മിജാസ് കുന്നുകളിലെ കാട്ടുതീ കാരണമാണിത്. ഫ്രാൻസിൽ ജിറോൺഡ് പ്രദേശത്ത് നിന്ന് 12,000 ആളുകളെ മാറ്റി പാർപ്പിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ നദിയും കനത്ത വരൾച്ചയിലാണ്. ഇവിടെ പോ താഴ്വരയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ പോർച്ചുഗലിൽ കാട്ടുതീയണക്കുവാൻ ജലബോംബുമായി പോയ വിമാനം തകർന്ന് പൈലറ്റ് മരിച്ചിരുന്നു. സ്പെയ്ൻ അതിർത്തിയിൽ വെച്ചായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.