ബ്രഹ്മപുരത്ത് വിഷപ്പുക ഉയരുമ്പോഴും നിർദേശം നൽകേണ്ടവർ നോക്കുത്തികളായി

തിരുവനന്തപുരം : ബ്രഹ്മപുരത്ത് വിഷപ്പുക ഉയരുമ്പോഴും നിർദേശം നൽകേണ്ടവർ ഇരുട്ടിൽ തപ്പുകയാണ്. ശുചിത്വ പ്രോജക്ടുകളുടെ വിലയിരുത്തലും പഠനവും റിപ്പോർട്ടും നൽകേണ്ട സർക്കാർ സംവിധാനമാണ് ശുചത്വമിഷൻ. ശുചിത്വ പ്രോജക്ടുകള്‍ തയാറാക്കുന്നതിനുളള വിദഗ്ദ്ധ ഉപദേശം നല്‍കാനാണ് മിഷന് രൂപം നൽകിയത്. ബൃഹത്തായ ഖരദ്രവ മാലിന്യ സംസ്ക്കരണ ശുചിത്വ പ്രോജക്ടുകള്‍ പരിശോധിച്ച് സാങ്കേതിക അംഗീകാരം നല്‍കല്‍ ഇവരുടെ ഉത്തവാദിത്തമാണ്.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴി സാമ്പത്തിക സഹായം ലഭിക്കുവാന്‍ കഴിയാത്ത നഗര പ്രദേശങ്ങളിലെ ശുചിത്യ പ്രോജക്ടുകള്‍ക്ക് സംസ്ഥാന ബജറ്റിൽ നിന്നും ആനുപാതികമായി സാമ്പത്തിക വിഹിതം നല്‍കാൻ തീരുമാനിക്കുന്ന ഇവരാണ്. ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളുമായും വകുപ്പുകളുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിക്കുന്നവരും മിഷനാണ്.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനാണ് ശുചിത്വ മിഷന്‍ രൂപീകരിച്ചത്. കേരള ടോട്ടല്‍ സാനിട്ടേഷന്‍ ആന്റ് ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാറിന്റെ ഖരമാലിന്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഏജന്‍സിയായ ക്ലീന്‍ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008 ല്‍ ശുചിത്വ മിഷന്‍ രൂപീകരിച്ചത്. മനുഷ്യവിസര്‍ജ്ജ്യ നിര്‍മ്മാര്‍ജ്ജനം, ഖര-ദ്രവ മാലിന്യ പരിപാലനം, കുടിവെളള ശുചിത്വം, വ്യക്തിഗത-സാമൂഹ്യ-സ്ഥാപന ശുചിത്വം, പരിസര ശുചിത്വം ഇവയില്‍ പൂർണ നേട്ടം കൈവരിക്കുക എന്നതായിരുന്നു മിഷന്റെ ലക്ഷ്യം.

ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി നിലവിൽ പലതട്ടുകളിൽ വലിയൊരു സംഘം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. 90 നഗരസഭകളിലും സോളിഡ് വേസ്റ്റ് മാനേജ്മെൻറ് എൻജിനീയറുണ്ട്. എല്ലാ ജില്ലകളിലും അഞ്ചു പേർ അടങ്ങുന്ന ഒരു സംഘം പ്രവർത്തിക്കുന്നു. 15 പേരടങ്ങുന്ന ഒരു സംസ്ഥാനതല ഓഫീസും പ്രവർത്തിച്ചു തുടങ്ങി. ഖരമാലിന്യ പരിപാലന പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ സഹായം നൽകുന്നതിന് പ്രോഗ്രാം മാനേജ്മെൻറ് കൺസൾട്ടൻസിനെ (പി.എം.സി) തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ എല്ലാ നഗരസഭകളെയും നാലു മേഖലകളായി തിരിച്ചു. ഓരോ മേഖലയിലേക്കും അഞ്ച് അംഗങ്ങൾ അടങ്ങുന്ന ഒരു പി.എം.സി സംഘം രൂപീകരിച്ച പ്രവർത്തനം തുടങ്ങി. ഈ പദ്ധതിയിൽ മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്നാമത്തെ ഘടകത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പട്ട് വിവിധ കൺസൾട്ടിങ് ഏജൻസികളെ തെരഞ്ഞെടുക്കുന്നതിന് നടപടികൾ തുടങ്ങി. രണ്ടാമത്തെ ഘടകത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെ എല്ലാ നഗരസഭകളെയും നാലു മേഖലകളായി തിരിച്ചു ഒരു മേഖലയിലേക്കും ഒരു ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റിനെ ( ടി.എസ്.സി )തെരഞ്ഞെടുത്തു. ഈ സർക്കാർ സംവിധാനങ്ങളെല്ലാം ബ്രഹ്മപുരത്ത് നിയമലംഘനങ്ങളിൽ കണ്ണടച്ചു.

Tags:    
News Summary - Even when hunger was rising in Brahmapuram, those who were supposed to give advice were waiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.