ഫ്രാൻസ് ഉരുകുന്നു; കടുത്ത വരൾച്ചക്ക് ശേഷം നാലാമത്തെ ഉഷ്ണതരംഗത്തിലേക്ക് കടന്ന് രാജ്യം

പാരീസ്: കടുത്ത വരൾച്ചക്ക് ശേഷം നാലാമത്തെ ഉഷ്ണതരംഗത്തിലേക്ക് കടന്ന് ഫ്രാൻസ്. രാജ്യത്തിന്‍റെ തെക്കൻ പ്രദേശത്ത് തുടങ്ങിയ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവൻ നീണ്ട് നിൽക്കുമെന്ന് ഫ്രഞ്ച് കാലാവസ്ഥ ഏജൻസിയായ മീറ്റിയൊ ഫ്രാൻസ് അറിയിച്ചു.

നിലവിൽ ഫ്രാൻസിലെ പകൽ സമയത്തെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. രാത്രികളിൽ 20 ഡിഗ്രിയിൽ താഴാറില്ല. കനത്ത ചൂട് കാട്ടുതീ പടരുന്നതിനും കാരണമാകുന്നുണ്ട്. കിഴക്കൻ ഫ്രാൻസിലെ ആൽപ്സിനടുത്തുള്ള ചാർട്യൂസ് പർവതങ്ങളിൽ പടർന്ന കാട്ടുതീ അണക്കാൻ അഗ്നിരക്ഷ പ്രവർത്തകർ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനായി 140 പേരെ പ്രദേശത്ത് നിന്ന് മാറ്റി പാർപിച്ചു.

ഈ ആഴ്ചത്തെ ഉഷ്ണതരംഗം ജൂലൈയിൽ വന്നതുപോലെയായിരിക്കില്ലെന്ന് മീറ്റിയൊ ഫ്രാൻസ് അറിയിച്ചു. 1959ന് ശേഷം ഫ്രാൻസ് നേരിട്ട കനത്ത ചൂടായിരുന്നു കഴിഞ്ഞ ജൂലൈയിലേത്.കനത്ത ചൂടിനെ തുടർന്ന് ഫ്രാൻസിലെ ഏറ്റവും വലിയ ന്യൂക്ലിയർ പ്ലാന്‍റായ ഇ.ഡി.എഫ് താൽകാലികമായി ഊർജോത്പാദനം നിർത്തിയിരിക്കുകയാണ്.

Tags:    
News Summary - France in midst of 4th heatwave amid historic drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.