ഹരിത മൂവാറ്റുപുഴ പദ്ധതി: മൂന്ന് ടൺ തുണി മാലിന്യങ്ങൾ ശേഖരിച്ചു

കോഴിക്കോട്: മൂവാറ്റുപുഴ നഗരസഭയെ ഹരിത പൂർണമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി മൂന്ന് ടൺ തുണി മാലിന്യങ്ങൾ ശേഖരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കലണ്ടർ പ്രകാരം സെപ്റ്റംബർ മാസത്തിൽ തുണി മാലിന്യങ്ങളാണ് ശേഖരിച്ചത്.

നഗരസഭയ്ക്ക് കീഴിലുള്ള 28 വാർഡുകളിൽ നിന്നാണ് ഹരിത കർമ്മ സേന അംഗങ്ങൾ പഴയതും പുനരുപ യോഗ്യവും ഉപയോഗശൂന്യവുമായ മൂന്ന് ടൺ വസ്ത്രങ്ങൾ ശേഖരിച്ചത്. ഇതിൽ ഉടുപ്പുകൾ മുതൽ മുതിർന്നവരുടെ വസ്ത്രങ്ങളും കർട്ടൻ ,ബെഡ്ഷീറ്റ്, സാരി, തലയണ, മെത്ത എന്നിവയും ഉൾപ്പെടുന്നു. അമ്പത് ഹരിത കർമ്മ സേന പ്രവർത്തകരാണ് അജൈവമാലിന്യ ശേഖരണത്തോടൊപ്പം തുണി മാലിന്യങ്ങൾ, പാഴ് വസ്ത്രങ്ങൾ എന്നിവ ശേഖരിച്ചത്.

നിലവിൽ മൂവാറ്റുപുഴ നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ സെൻ്ററിൽ (എം.സി.എഫ്) സൂക്ഷിച്ചിരിക്കുന്ന തുണി മാലിന്യങ്ങളിൽ പുനരുപയോഗിക്കാൻ കഴിയുന്നവ ഈ-റോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് കൈമാറും. പുനരുപയോഗിക്കാൻ സാധിക്കാത്തവ ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുകയും ചെയ്യും. ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ 9496002423 എന്ന നമ്പറിൽ ബന്ധപ്പെടമെന്നും അറിയിച്ചു.

Tags:    
News Summary - Green Muvattupuzha Project: Three tonnes of textile waste collected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.