ന്യൂഡൽഹി: മണ്ണിനും മനുഷ്യനും വേണ്ടി ലോകം ഒരുമയോടെ പരിസ്ഥിതി ദിനത്തിൽ കൈകോർക്കുേമ്പാഴും കോവിഡ് 19 എന്ന മഹാമാരി മനുഷ്യനൊപ്പം മണ്ണിനും പരിക്കേൽപ്പിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
കോവിഡിനെ തുടർന്ന് മരണസംഖ്യയും രോഗ ബാധിതരുടെ എണ്ണവും വർധിക്കുേമ്പാൾ. പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നത് ബയോ മെഡിക്കൽ മാലിന്യങ്ങളിലൂടെയാണ്. കോവിഡ് രോഗനിർണയത്തിനും രോഗികളുടെ ചികിത്സക്കും ഉപയോഗിക്കുന്നവയാണിത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോവിഡ് ചികിത്സയുടെ ഭാഗമായി 45,308 ടൺ ബയോമെഡിക്കൽ മാലിന്യങ്ങളാണ് ഇന്ത്യയിൽ മാത്രം ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു. പ്രതിദിനം146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) പറയുന്നു. കോവിഡിന് മുമ്പ് ഒരു ദിവസം 615 ടൺ ബയോമെഡിക്കൽ മാലിന്യമാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നന്നതെന്നും, അതിന് പുറമെയാണിതെന്നും മലിനീകരണ നിയന്ത്രണ ബോർഡിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് കാരണം മാത്രം ബയോമെഡിക്കൽ മാലിന്യ ഉത്പാദനത്തിൽ ഇത് ഏകദേശം 17% വർധനവാണുണ്ടായിരിക്കുന്നത്. മാസ്കുകൾ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവയുൾപ്പടെയാണിത്.
കോവിഡ് മെഡിക്കൽ മാലിന്യങ്ങൾക്ക് പുറമെ ലോക്ഡൗൺ കൂടി വന്നതോടെ ഹോം ഡെലിവെറിയും മറ്റും വാപകമായതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളിലും വലിയ വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.