ഇന്ത്യൻ മഹാസമുദ്രം ചൂടാകുന്നു; സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഭീഷണി

ഇന്ത്യൻ മഹാസമുദ്രം ചൂടാകുന്നു എന്ന് പുതിയ പഠനം. ചുഴലിക്കാറ്റുകളും കനത്ത മഴക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താപനത്തെ കുറിച്ച് അടുത്തിടെ നടത്തിയ പഠനം മുന്നറിയിപ്പ് നൽകി. പു​ണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ റോക്സി മാത്യു കോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഇന്ത്യൻ മഹാസമുദ്രവും ചുറ്റുമുള്ള രാജ്യങ്ങളും ഏറ്റവും ഉയർന്ന അപകടസാധ്യതയിലാണെന്ന് അടിവരയിടുന്നു. 40 രാജ്യങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തോട് അതിർത്തി പങ്കിടുന്നത്. ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾ ഇവിടെയാണ് താമസിക്കുന്നത്. പ്രദേശത്തിന്‍റെ കാലാവസ്ഥ മാറ്റങ്ങൾ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

സമുദ്രജലത്തിന്‍റെ താപനിലയിലെ ഏറ്റവും ഉയർന്ന വർധനവ് കാരണം ഇന്ത്യയിലും പരിസര പ്രദേശങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇന്തോ-പസഫിക് മേഖലയിലുടനീളം തീവ്രമായ കാലാവസ്ഥ സംഭവങ്ങൾക്ക് കാരണമാകും.1980 നും 2020 നും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താപനില വർഷം മുഴുവനും 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. എന്നാൽ ഈ കാലയളവിൽ താപനില 28 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആവുമെന്നും 1950-കൾക്ക് ശേഷം അതിതീവ്ര ചുഴലിക്കാറ്റുകളും കനത്ത മഴയും ഇനിയും വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സമുദ്രത്തിലെ ചൂട് തരംഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തെ ഒരു സ്ഥിരമായ താപ തരംഗാവസ്ഥയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. ഈ ഉഷ്ണതരംഗങ്ങൾ ചുഴലിക്കാറ്റുകളുടെ സഞ്ചാരം വേഗത്തിലാക്കുകയും പവിഴപ്പുറ്റുകളുടെയും സമുദ്ര ആവാസവ്യവസ്ഥയുടെയും നാശത്തിനും കാരണമാകുന്നു. ഇത് മത്സ്യമേഖലക്കും കാര്യമായ ഭീഷണി ഉയർത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനം ഉപരിതലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. 2000 മീറ്റർ ആഴത്തിൽ വരെ വ്യാപിക്കുന്നു. സമുദ്രത്തിലെ ചൂട് കൂടുന്നത് സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. ഇത് ഹിമാനികൾ, കടൽ ഹിമപാളികൾ എന്നിവ ഉരുകുന്നതിനേക്കാൾ അപകട സാധ്യതയുണ്ടെന്ന് ഗവേഷകർ ആശങ്കപ്പെടുന്നു.

Tags:    
News Summary - Indian Ocean is warming; Marine ecosystems are also threatened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.