ഇന്ധന ഗതാഗതത്തിനിടെ 2014-19ൽ ഇന്ത്യൻ ഓയിൽ 113 വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് സി.എ.ജി

ന്യഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 2014-2019 കാലയളവിൽ ഇന്ധന ഗതാഗതത്തിനിടെ 113 പ്രധാന റോഡ്, തീപിടുത്ത അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) ഓഡിറ്റ് റിപ്പോർട്ട്. കമ്പനി 97 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ 22ശതമാനം പൈപ്പ് ലൈനുകളും 25 വർഷത്തെ ആയുസിനപ്പുറം പ്രവർത്തിക്കുന്നവയാണ്.

പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ പൈപ്പ് ലൈനുകൾ, റെയിൽ, റോഡ്, തീരം എന്നിവ വഴി പെട്രോൾ, അതിവേഗ ഡീസൽ, ദ്രവീകൃത പെട്രോളിയം വാതകം എന്നിവ കൊണ്ടുപോകുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട വിവിധ അപകടങ്ങളെ സംബന്ധിച്ചാണ് സി.എ.ജി പരിശോധന നടത്തിയത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) 65 വലിയ അപകടങ്ങളും 431 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) 18 വലിയ അപകടങ്ങളും 824 ചെറിയ അപകടങ്ങളും ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തു.

ഐ‌.ഒ.സി.‌എൽ പ്രവർത്തനങ്ങളിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും പാക്ക് ചെയ്തതും ബൾക്ക് എൽ‌.പി.‌ജിയുടെ ചലനവും മൂലമാണെന്ന് ഓഡിറ്റ് കണ്ടെത്തി. ഡ്രൈവർമാരുടെയോ ടാങ്ക് ട്രക്ക് ജീവനക്കാരുടെയോ അശ്രദ്ധ, അമിതവേഗത, രാത്രിയിലും അതിരാവിലെയും ഡ്രൈവിംഗ്, ഓയിൽ ഇൻഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ് (ഒ.ഐ.എസ്.ഡി) ആവശ്യകതകൾക്കനുസൃതമായ പരിശീലനത്തിന്റെ അഭാവം എന്നിവയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 



അസംഘടിത പാർക്കിംഗ്, ഡ്രൈവർമാർ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പി.പി.ഇ) ഉപയോഗിക്കാത്തത്, അതത് പ്ലാന്റുകളിലേക്ക് ട്രക്കുകളുടെ അനധികൃത പ്രവേശനം എന്നിവയാണ് പ്രധാന റോഡ് അപകടങ്ങളുടെ മറ്റ് ചില കാരണങ്ങളെന്ന് ഓഡിറ്റിൽ രേഖപ്പെടുത്തി. എണ്ണ വിപണന കമ്പനികൾ ഒ.ഐ.സി.ഡി യുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് രീതികളും മറ്റ് ആന്തരികമോ ബാഹ്യമോ ആയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിൽ, വലിയ തീപിടുത്ത അപകടങ്ങൾ ഒഴിവാക്കാമായിരുന്നുമെന്ന് ഓഡിറ്റ് നിരീക്ഷിച്ചു.

പെട്രോളിയം ഉൽപന്നങ്ങളുടെ ഗതാഗതത്തിനുള്ള ഏറ്റവും വിലകുറഞ്ഞ മാർഗമായ പൈപ്പ് ലൈനുകളുടെ ആയുസ് 25 വർഷമാണെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് പറയുന്നു. അറ്റകുറ്റപ്പണികൾ നടത്തിയാൽ കാലാവധി നീട്ടാനാകും. രാജ്യത്തെ ഏകദേശം 22 ശതമാനം പൈപ്പ് ലൈനുകളും 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സുരക്ഷാ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ഓഡിറ്റിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Indian Oil reported 113 major accidents during fuel transportation during 2014-19, says CAG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.