തിരുവനന്തപുരം : മണലൂരിൽ അനധികൃതമായി പുഴ നികത്തിയവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ ഇരിമ്പ്രനെല്ലൂർ, വെങ്കിടങ്ങ് വില്ലേജുകളിൽ പുഴയോരങ്ങൾ അനധികൃമായി നികത്തിയത്. രാത്രി കാലങ്ങളിലാണ് പുഴ ഭൂമി അനധികൃതമായി നികത്തിയത്. അതിനാൽ പൊലീസ് പട്രോളിങ് ശക്തമാക്കി. ഇക്കാര്യത്തിൽ പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശം നൽകി.
അനധികൃതമായി നികത്തിയ പുഴസ്ഥലങ്ങൾ വില്ലേജ് രേഖകൾ പ്രകാരം സ്ഥിരപുഞ്ച തരത്തിൽപ്പെട്ടതാണ്. ഭൂമി പൂർവ സ്ഥിതിയിലാക്കേണ്ടുന്ന നടപടികളുടെ ഭാഗമായി ഇവയിൽ വെങ്കിടങ്ങ് വില്ലേജിലെ 7.28 ആർ തണ്ണീർത്തടമായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഭൂമി നികത്തുന്നതിനെതിരെ നടപടികൾ എടുത്തു തുടങ്ങി. വെങ്കിടങ്ങ് വില്ലേജിലെ 5.4 ആർ ഭൂമി ഇരിമ്പ്രനെല്ലൂർ വില്ലേജിലും 6.47 ആർ ഭൂമി ഭൂമിയും തണ്ണീർത്തടത്തിൽ ഉൾപ്പെടുത്തി ഗസറ്റ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
ബാക്കി പുഴസ്ഥലങ്ങൾ ഭൂമികളുടെ സർവേ നമ്പർ നിജപ്പെടുത്തിയാൽ മാത്രമേ സാങ്കേതികമായി ഇവയും തണ്ണീർത്തടത്തിൽ ഉൾപ്പെടുത്തി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുവെന്നും മന്ത്രി പറഞ്ഞു. ബാക്കി പുഴസ്ഥലങ്ങൾ ഭൂമിയുടെ സർവേ നമ്പർ നിജപ്പെടുത്തിയാൽ മാത്രമേ ഇവയും തണ്ണീർത്തടത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. അതിനുള്ള സർവേ നപടികൾ തുടങ്ങിയെന്നും മുരളി പെരുനെല്ലിക്ക് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.