300 വർഷം പഴക്കമുള്ള രോഗശാന്തി ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന കോല മരം വെട്ടി; പ്രതിഷേധവുമായി ജനങ്ങൾ

ഘാനയിൽ 300 വർഷം പഴക്കമുള്ള പ്രശസ്തമായ കോല മരം വെട്ടിയതിൽ പ്രതിഷേധം ശക്തമാകുന്നു. മരംവെട്ടിയ ആളുകൾക്കായി തെരച്ചിൽ ഊർജിതമാക്കി. മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ഈ മരത്തിന് രോഗശാന്തി ശക്തിയുണ്ടെന്നാണ് വിശ്വാസം.

ആധുനിക ഘാനയുടെ ഭാഗമായ അശാന്തി രാജവംശത്തിന്റെ കാലത്തുള്ളതാണ് കോല മരം. 1700 കളുടെ തുടക്കത്തിൽ പ്രശസ്ത പുരോഹിതനായ കോംഫോ അനോക്യെ നിലത്ത് കോലയുടെ കുരു തുപ്പിയ സ്ഥലത്താണ് മരം വളർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കോല മരത്തിന്റെ കുരു രോഗങ്ങൾ ഭേദമാക്കുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഫെയ്യാസെ പട്ടണത്തിൽ നിന്നുള്ള കോലമരം വെട്ടിയ ചിത്രം ഓൺലൈനിൽ പ്രചരിച്ചതോടെ വലിയ രോഷമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.

ഘാനയുടെ വാണിജ്യ കേന്ദ്രമായ കുമാസിയേയും ബോസോംട്വേ തടാകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ മധ്യത്തിലാണ് മരം. ഹൈവേ വികസനത്തിന്റെ സമയത്ത് പോലും മരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വെട്ടിമാറ്റിയിട്ടുണ്ടായിരുന്നില്ല.

Tags:    
News Summary - Komfo Anokye kola tree: Ghana outrage after 300-year-old tree felled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.