സൈക്കിളിൽ കണ്ടലുമായി കായികതാരങ്ങളുടെ കുട്ടനാടൻ യാത്ര

ആലപ്പുഴ: ജില്ല ഒളിമ്പിക് അസോസിയേഷനും സേവ് ആലപ്പുഴയും സംയുക്തമായി കണ്ടലുമായി കുട്ടനാടൻ യാത്ര സംഘടിപ്പിച്ചു. പ്രളയത്തെ അതിജീവിക്കാൻ 'പ്രകൃതിസംരക്ഷണം-സേവ് കുട്ടനാട്-സേവ് നേച്വർ' മുദ്രാവാക്യവുമായായിരുന്നു യാത്ര.

നൂറോളം കായികതാരങ്ങൾ സൈക്കിളിലാണ് യാത്ര പൂർത്തിയാക്കിയത്. കുട്ടനാട് കൈനകരി പഞ്ചായത്ത് പഴയന്നൂർ പാലത്തിനു സമീപം ആരംഭിച്ച യാത്ര കഞ്ഞിപാടത്ത് സമാപിച്ചു. ഉദ്ഘാടന ചടങ്ങിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. കായൽക്കരയിൽ കണ്ടൽച്ചെടികൾ നട്ട് ജില്ല ഫുട്ബാൾ അസോസിയേഷൻ മുഖ്യരക്ഷാധികാരി റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് മുഖ്യാതിഥിയായി. കായികതാരം ബിനീഷ് തോമസ്, ആനന്ദ് ബാബു, അജിത്കുമാർ, സീന, നീതു, അനി ഹനീഫ്, നജീബ്, കെ.എസ്. സുരേഷ് കുമാർ, ബാബു രാജ് എന്നിവർ സംസാരിച്ചു. സേവ് ആലപ്പി പ്രസിഡന്റ് ഷിബു ഡേവിഡ് സ്വാഗതം പറഞ്ഞു. 

Tags:    
News Summary - Kuttanadan Journey of Athletes with sightings on bicycles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.