ആ​ന​ക്കു​ളം ഓ​രി​നു സ​മീ​പം കി​ട​ന്നു​റ​ങ്ങു​ന്ന കു​ട്ടി​യാ​ന​യും അ​മ്മ​യും ചു​റ്റും നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​ക​ളും

പുഴയോരത്ത് കുട്ടിയാനയുടെ സുഖനിദ്ര; അകമ്പടിയായി കാട്ടാനക്കൂട്ടം

അ​ടി​മാ​ലി: ഓ​രി​ലെ വെ​ള്ളം നു​ക​ര്‍ന്ന ശേ​ഷം ക​ര​യി​ല്‍ കു​ട്ടി​യാ​ന​യു​ടെ സു​ഖ​നി​ദ്ര. അ​ക​മ്പ​ടി​യാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​വും. മാ​ങ്കു​ളം ആ​ന​ക്കു​ളം പു​ഴ​യോ​ര​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഈ ​കൗ​തു​ക ഒ​ത്തു​ചേ​ര​ൽ​.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ്​ പു​​ഴ​ക്ക​രി​കി​ൽ ഓ​രി​ലെ വെ​ള്ളം നു​ക​രാ​ന്‍ ഇ​രു​പ​തി​ലേ​റെ കാ​ട്ടാ​ന​ക​ള്‍ എ​ത്തി​യ​ത്​. വെ​ള്ളം കു​ടി​ച്ച്​ കു​ളി​യും ന​ട​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം തി​രി​ച്ച് പോ​കാ​നൊ​രു​ങ്ങു​​മ്പോ​ൾ കൂ​ട്ട​ത്തി​ലെ ആ​ന​ക്കു​ട്ടി പു​ഴ​യോ​ര​ത്ത് പു​ല്‍പ​ട​ര്‍പ്പി​ല്‍ കി​ട​ക്കു​ക​യും ഉ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​മ്മ​യാ​ന സ​മീ​പ​ത്ത്​ നി​ല​യു​റ​പ്പി​ച്ചു. മ​ട​ങ്ങാ​ൻ തു​ട​ങ്ങി​യ ആ​ന​ക്കൂ​ട്ടം ഇ​തോ​ടെ ഇ​വ​ർ​ക്ക​രി​കി​ലേ​ക്ക്​ എ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ കു​ട്ടി​യാ​ന​യു​ടെ ഉ​റ​ക്കം നീ​ണ്ടു. ഈ ​സ​മ​യ​മ​ത്ര​യും ഇ​വ​രു​ടെ അ​ടു​ക്ക​ല്‍നി​ന്ന് മാ​റാ​തെ മ​റ്റാ​ന​ക​ളും നി​ല​യു​റ​പ്പി​ച്ചു. അ​തേ​സ​മ​യം, പു​ഴ​ക്കി​പ്പു​റം ഈ ​അ​പൂ​ര്‍വ കാ​ഴ്ച​കാ​ണാ​ന്‍ നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ ത​ടി​ച്ചു​കൂ​ടി.

ആ​ന​ക്കൂ​ട്ടം വെ​ള്ളം കു​ടി​ച്ച ശേ​ഷം തി​രി​കെ മ​ട​ങ്ങാ​ത്ത​തെ​ന്തെ​ന്ന്​​ ആ​ദ്യം കാ​ഴ്ച​ക്കാ​ര്‍ക്ക് മ​ന​സ്സി​ലാ​യി​ല്ല. പ​രി​സ​രം വീ​ക്ഷി​ച്ച​വ​രാ​ണ് കു​ട്ടി​യാ​ന​യും അ​മ്മ​യും പു​ല്‍പ​ര​പ്പി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ മാ​ങ്കു​ളം റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രെ​ത്തി ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. 8.30ഓ​ടെ കു​ട്ടി​യാ​ന ഉ​റ​ക്ക​മു​ണ​ർ​ന്ന​ശേ​ഷ​മാ​ണ്​ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത്.

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ആ​ന​ക്കു​ള​ത്തേ​ക്കെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി​വ​രു​ന്നു​ണ്ട്. ആ​ന​ക്കു​ളം പു​ഴ​യി​ല്‍ ഒ​രു പ്ര​ത്യേ​ക സ്ഥ​ല​ത്ത് (ഓ​ര്) ഉ​പ്പു​ര​സ​മു​ള്ള വെ​ള്ളം കു​ടി​ക്കാ​നാ​ണ് കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത്.

ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​നു​നേ​രെ എ​തി​ര്‍ദി​ശ​യി​ലു​ള്ള ഈ ​ക​യ​ത്തി​ല്‍ ക​ടു​ത്ത​വേ​ന​ലി​ലും വെ​ള്ള​മു​ണ്ട്. ജി​ല്ല​യി​ലെ അ​വി​ക​സി​ത ഗ്രാ​മ​മാ​ണ് മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ളം. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന്​ വ്യ​ത്യ​സ്ത​മാ​ണ് ഇ​വി​ട​ത്തെ കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​യും.

കാ​ല​വ​ര്‍ഷ​ത്തി​ലൊ​ഴി​കെ ആ​ന​ക്കു​ള​ത്തെ​ത്തി​യാ​ല്‍ കാ​ട്ടാ​ന​ക​ൾ ​വെ​ള്ളം കു​ടി​ക്കാ​നെ​ത്തു​ന്ന​ത്​ കാ​ണാം. മ​റ്റി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ അ​ക്ര​മ​കാ​രി​ക​ളാ​ണെ​ങ്കി​ല്‍ ആ​ന​ക്കു​ളം​കാ​ർ​ക്ക്​ കാ​ട്ടാ​ന​ക​ള്‍ ഉ​പ​ദ്ര​വ​കാ​രി​ക​ള​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ 30 എ​ണ്ണം​വ​രെ കൂ​ട്ട​മാ​യി വെ​ള്ളം കു​ടി​ക്കാ​ൻ എ​ത്താ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

Tags:    
News Summary - Kuttiyana's comfortable sleep by the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.